Advertisment

ന്യായ് പദ്ധതി പ്രകാരം മാസം 6000 രൂപ വീതം എത്ര കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന് യു.ഡി.എഫ്. പറയണം; നൂറുരൂപ പെന്‍ഷന്‍ കൊടുത്തിരുന്ന കാലത്ത് 24 മാസം കുടിശികയിട്ടാണ് എ.കെ.ആന്റണിയുടെ ഭരണം അവസാനിച്ചത്; 600 രൂപ പെന്‍ഷനുണ്ടായിരുന്നപ്പോള്‍ ഒരു വര്‍ഷത്തിലേറെ കുടിശികയിട്ടാണ് യു.ഡി.എഫ്. ഭരണം അവസാനിപ്പിച്ചത്, ഇതാണ് അവരുടെ ചരിത്രം; അതുകൊണ്ടുതന്നെ പ്രഖ്യാപനത്തിന് വിശ്വാസ്യത വേണമെന്ന് തോമസ് ഐസക്ക്‌

New Update

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ കരട് പ്രസിദ്ധീകരിച്ചുകൊണ്ട് പ്രഖ്യാപിച്ച ന്യായ് പദ്ധതി പ്രകാരം മാസം 6000 രൂപ വീതം എത്ര കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന് യു.ഡി.എഫ്. പറയണമെന്ന് ധനമന്ത്രി തോമസ് ഐസക്ക്.

Advertisment

publive-image

നൂറുരൂപ പെന്‍ഷന്‍ കൊടുത്തിരുന്ന കാലത്ത് 24 മാസം കുടിശികയിട്ടാണ് എ.കെ.ആന്റണിയുടെ ഭരണം അവസാനിച്ചത്. 600 രൂപ പെന്‍ഷനുണ്ടായിരുന്നപ്പോള്‍ ഒരു വര്‍ഷത്തിലേറെ കുടിശികയിട്ടാണ് യു.ഡി.എഫ്. ഭരണം അവസാനിപ്പിച്ചത്.

ഇതാണ് അവരുടെ ചരിത്രം, അതുകൊണ്ടുതന്നെ പ്രഖ്യാപനത്തിന് വിശ്വാസ്യത വേണം. അതുകൊണ്ട് മാസം എത്ര കുടുംബങ്ങള്‍ക്ക് 6000 രൂപ വച്ചു കൊടുക്കുമെന്ന് യു.ഡി.എഫ്. വ്യക്തമാക്കണമെന്ന് തോമസ് ഐസക്ക് ആവശ്യപ്പെട്ടു.

പാവങ്ങള്‍ എന്നു പറഞ്ഞാല്‍ മാത്രം പോര. ഇങ്ങനെ കൊടുക്കാനുള്ള പണം ഒരു വര്‍ഷത്തേക്ക് എങ്ങനെ ഉണ്ടാക്കുമെന്നു പറയണം. ബി.പി.എല്‍. കുടുംബങ്ങള്‍ക്കാണോ അതോ ഒരു വിഭാഗത്തിനാണോ എന്നും പറയണം. എന്നിട്ടാകാം ന്യായ് പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വലിയ വരുമാന വിതരണ പദ്ധതിയാണ് കേരളത്തിലെ ക്ഷേമ പെന്‍ഷന്‍ പദ്ധതി. ഇത് ഇനിയും വര്‍ധിപ്പിക്കാം. എങ്ങനെ സംസ്ഥാനത്തെ പൂര്‍ണമായി ദാരിദ്ര്യമുക്തമാക്കാമെന്ന് നാളത്തെ ബജറ്റില്‍ പ്രഖ്യാപിക്കുമെന്നും തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു.

ന്യായ് കൊണ്ടുവരുമ്പോള്‍ നിലവിലുള്ള ക്ഷേമ പദ്ധതികളെല്ലാം ഇല്ലാതാക്കാതെ കൊണ്ടുവരാനാകുമോയെന്ന് പറയാനാകണമെന്ന് സംസ്ഥാന ആസുത്രണ ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു. ന്യായ് പദ്ധതി നടപ്പാക്കണമെങ്കില്‍ മറ്റ് ക്ഷേമ പദ്ധതികളെല്ലാം ഇല്ലാതാക്കേണ്ടിവരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Thomas issac thomas issac speaks
Advertisment