Advertisment

ഉദ്യോഗാര്‍ഥികള്‍ക്കായി സര്‍ക്കാര്‍ ചെയ്യാവുന്നതെല്ലാം ചെയ്തു; സമരം തുടരുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ല; അവര്‍ ആവശ്യപ്പെട്ടത് പ്രകാരം ലിസ്റ്റുകള്‍ നീട്ടുകയും പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ചീഫ് സെക്രട്ടറിയ്ക്കടക്കം നിര്‍ദ്ദേശം നല്‍കുകയും ചെയ്തു; ധനമന്ത്രി

New Update

തിരുവനന്തപുരം : സര്‍ക്കാര്‍ ചെയ്യാവുന്നതെല്ലാം ഉദ്യോഗാര്‍ഥികള്‍ക്കായി ചെയ്തു കഴിഞ്ഞതായി ധനമന്ത്രി തോമസ് ഐസക്ക്. സെക്രട്ടറിയേറ്റിനുമുന്നില്‍ ഉദ്യോഗാര്‍ഥികള്‍ സമരം തുടരുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു.

Advertisment

publive-image

നിയമനത്തിന്റെ ശതമാനമല്ല എത്ര ഒഴിവുകള്‍ നികത്തി എന്നതാണ് കണക്കിലെടുക്കേണ്ടത്. സമരത്തില്‍ സര്‍ക്കാരിന് ചെയ്യാവുന്നതെല്ലാം ചെയ്തുകഴിഞ്ഞു. എന്തടിസ്ഥാനത്തിലാണ് ഇനിയും സമരമെന്ന് മനസിലാകുന്നില്ല. പോസ്റ്റ് വേണം എന്ന് ആവശ്യമുയര്‍ത്തി. സര്‍ക്കാര്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ചീഫ് സെക്രട്ടറിയിക്കുള്‍പ്പെടെ നിര്‍ദ്ദേശം നല്‍കി.

ചര്‍ച്ച നടത്തി ഉദ്യോഗാര്‍ഥികളെ ഇതിനപ്പുറം എന്ത് ബോധ്യപ്പെടുത്താനാണ? സര്‍ക്കാര്‍ ചെയ്യേണ്ടതെല്ലാം ചെയ്തു. പറഞ്ഞാല്‍ ചെയ്യാവുന്നതെല്ലാം ചെയ്തു കഴിഞ്ഞു. സാധ്യമല്ലാത്ത കാര്യങ്ങള്‍ ചെയ്യാനാകില്ലല്ലോ.

അയ്യായിരത്തിലധികം താല്‍ക്കാലികക്കാരെയാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയത്. ഈ സര്‍്ക്കാരിന്റേത് 2000 പോലും എത്തിയിട്ടില്ല. സമരം അക്രമത്തിനുള്ള വേദിയാക്കാനാണ് പ്രതിപക്ഷത്തിന് താല്‍പ്പര്യം. സാധ്യമല്ലാത്ത കാര്യങ്ങള്‍ ചര്‍ച്ചചെയ്യുമെന്ന് വിചാരിച്ച് സമരം തുടരേണ്ടതില്ലല്ലോ.

ചെയ്യാവുന്നതെല്ലാം ചെയ്തുകഴിഞ്ഞതിനാല്‍ നടക്കാത്ത കാര്യങ്ങള്‍ക്കായി ഇനി ചര്‍ച്ച നടത്താനുള്ള സാധ്യത അടയുകയാണെന്നും ധനമന്ത്രി സൂചന നല്‍കി. തിരുവനന്തപുരം നഗരത്തിന്റെ ശുചീകരണ യജ്ഞത്തിന് തുടക്കം കുറിക്കാനെത്തും വഴിയായിരുന്നു മന്ത്രിയുടെ പ്രതികരണം.

Thomas issac thomas issac speaks
Advertisment