Advertisment

സാലറി ചലഞ്ച് വിജയിച്ചില്ലെങ്കില്‍ ശമ്പളം കുറയ്ക്കേണ്ടിവരും’: 2018-ൽ ഏറ്റവും കൂടുതല്‍ കഴിവുള്ളവരാണ് ഏറ്റവും കുറച്ച്‌ സംഭാവന ചെയ്തത്‌ ; കഴിവിനനുസരിച്ചുള്ള സംഭാവന ഗുണംചെയ്യില്ലെന്ന് മന്ത്രി

New Update

തിരുവനന്തപുരം : സാലറി ചലഞ്ച് വിജയിച്ചില്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങള്‍ ചെയ്തപോലെ താത്കാലികമായി ശമ്പളം വെട്ടിക്കുറയ്ക്കേണ്ടിവരുമെന്ന് ധനമന്ത്രി തോമസ് ഐസക്. സാലറി ചലഞ്ചിനോടുള്ള ജീവനക്കാരുടെ പ്രതികരണം കണക്കിലെടുത്തതായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. സര്‍ക്കാര്‍ ആരെയും നിര്‍ബന്ധിക്കില്ല. എന്നാല്‍ ഒഴിവാക്കപ്പെട്ടവരൊഴികെ എല്ലാവരും സ്വമേധയാ ഒരു മാസത്തെ ശമ്പളം തന്നെ നല്‍കാന്‍ തയ്യാറാകണമെന്ന് മന്ത്രി പറഞ്ഞു.

Advertisment

publive-image

2018-ലെ സാലറി ചലഞ്ചില്‍ ഏറ്റവും കൂടുതല്‍ കഴിവുള്ളവരാണ് ഏറ്റവും കുറച്ച്‌ സംഭാവന ചെയ്തത്. അതുകൊണ്ട് തന്നെ കഴിവിനനുസരിച്ചുള്ള സംഭാവന എന്നത് ഗുണംചെയ്യില്ല. രാഷ്ട്രീയ മത്സരത്തിന് തുനിയാതെ എല്ലാവരും സഹകരിച്ചാല്‍ ശമ്പളം വെട്ടിക്കുറയ്ക്കാതെ കേരളത്തിന് രാജ്യത്തിനു മുന്നില്‍ പുതുമാതൃക അവതരിപ്പിക്കാനാവുമെന്നും മന്ത്രി അറിയിച്ചു.

ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും മാര്‍ച്ച്‌ മാസത്തെ ശമ്പളം പൂര്‍ണമായി കൊടുക്കുന്നില്ല. തെലങ്കാന പകുതി ശമ്പളം വെട്ടിക്കുറച്ചു. ആന്ധ്ര, രാജസ്ഥാന്‍, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങള്‍ പകുതിശമ്പളം വിതരണം ചെയ്യാതെ മാറ്റിവെച്ചു. ഇതേമാതൃകയില്‍ ശമ്പളം കുറച്ചാല്‍ ആര്‍ക്കും കോടതിയില്‍പ്പോകാനുമാവില്ല.

ശമ്പളം പത്തോ പന്ത്രണ്ടോ ഗഡുക്കളായി സംഭാവന ചെയ്യാം. ശമ്പളക്കുടിശ്ശികയില്‍ നിന്നുള്ള പണം, പി.എഫ്. വായ്പയില്‍ നിന്നുള്ളത് തുടങ്ങിയവയും അനുവദിക്കും. ഇക്കാര്യങ്ങളെല്ലാം സംഘടനകളുമായി ചര്‍ച്ചചെയ്യുമെന്ന് തോമസ് ഐസക് വ്യക്തമാക്കി.

covid 19 Thomas issac salary challenge
Advertisment