സംസ്ഥാനത്തെ വിനോദസഞ്ചാരമേഖല കടുത്ത പ്രതിസന്ധിയില്‍ ; പ്രളയവും, രാഷ്ട്രീയ വിവാദങ്ങളും, ഹര്‍ത്താലും സൃഷ്ടിച്ച തിരിച്ചടികള്‍ കേരളത്തിന്റെ ടൂറിസം മേഖയ്ക്ക് വിനയായെന്ന് തോമസ് ഐസക്

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Sunday, January 13, 2019

തിരുവനന്തപുരം: സംസ്ഥാനത്തെ വിനോദസഞ്ചാരമേഖല കടുത്ത പ്രതിസന്ധിയില്‍. പ്രളയവും, രാഷ്ട്രീയ വിവാദങ്ങളും, ഹര്‍ത്താലും സൃഷ്ടിച്ച തിരിച്ചടികള്‍ കേരളത്തിന്റെ ടൂറിസം മേഖയ്ക്ക് വിനയായെന്ന് മന്ത്രി തോമസ് ഐസക്.

ടൂറിസം മേഖലയെ ഹര്‍ത്താല്‍, പണിമുടക്കുകളില്‍ നിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ത്താലിലുണ്ടായ അക്രമങ്ങള്‍ ടൂറിസം മേഖലയ്ക്ക് തിരിച്ചടി ഉണ്ടാക്കി. വിദേശ രാജ്യങ്ങളിലടക്കം കേരളത്തിനെക്കുറിച്ച് മോശം പ്രതിഛായ ഉണ്ടാക്കാന്‍ ഹര്‍ത്താല്‍ അക്രമം ഇടയാക്കിയെന്നും തോമസ് ഐസക് പറഞ്ഞു.

വിദേശ രാജ്യങ്ങള്‍ പൗരന്‍മാര്‍ക്ക് ജാഗ്രത മുന്നറിയിപ്പ് നല്‍കിയത് കേരളത്തിലെ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായി. പണിമുടക്കുന്നവര്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നത് ആലോചിക്കണമെന്നും തോമസ് ഐസക് പറഞ്ഞു.

×