തോമസ് മാർ‍ അത്തനാസിയോസ് മെത്രാപോലീത്തയുടെ ദേഹവിയോഗത്തിൽ അമേരിക്കൻ ഭദ്രാസനം അനുശോചിച്ചു

ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം
Saturday, August 25, 2018

യു എസ് : മലങ്കര ഓർ‍ത്തഡോക്‌സ് സഭയുടെ ചെങ്ങന്നൂർ‍ ഭദ്രാസനാധിപൻ തോമസ് മാർ‍ അത്തനാസിയോസ് മെത്രാപോലീത്തയുടെ ആകസ്മികമായ ദേഹവിയോഗത്തിൽ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം അനുശോചനം അറിയിച്ചു.

മലങ്കര സഭയുടെ സീനിയർ മെത്രാപ്പോലീത്തയും 1985 മാർച്ച് 10 -ന് ചെങ്ങന്നൂർ ഭദ്രാസനം രൂപവത്ക്കരിച്ചത് മുതൽ ഭദ്രാസനാധിപൻ എന്ന നിലയിൽ ആ ഭദ്രാസനത്തെ ഇന്നത്തെ രീതിയിൽ വളർത്തി കൊണ്ടുവരുവാൻ അക്ഷീണം പ്രയക്നിച്ച പിതാവായിരുന്നു മാർ അത്തനാസിയോസ് മെത്രാപോലീത്ത എന്ന് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന സഹായ മെത്രാപോലീത്ത അഭി ഡോ സഖറിയാ മാർ അപ്രേം അനുസ്മരിച്ചു.

ഓർത്തഡോക്സ് സഭാ സിനഡ് സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിക്കുകയും ഗുജറാത്തിൽ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിലും പരിപാലിക്കുന്നതിലും ഏറെ പങ്കുവഹിച്ചിട്ടുണ്ട്. വിഭ്യാഭ്യാസ മേഖലയിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. സഭയുടെ മിഷന് പ്രവർത്തനങ്ങളിലും നേതൃത്വം നൽകി.

ഭദ്രാസന സെക്രട്ടറി ഫാ ഫിലിപ്പ് എബ്രഹാം വൈദീക സെക്രട്ടറി ഫാ. പി.സി. ജോർജ്ജ്, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, ഭദ്രാസന മാനേജിഗ് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ അനുശോചിച്ചു. ഭദ്രാസനത്തിലെ എല്ലാ ദേവാലയങ്ങളിലും വരുന്ന ഞായറാഴ്ച പ്രത്യേക അനുസ്‍മരണപ്രാർഥന നടത്തേണമെന്ന് മാർ അപ്രേം അറിയിച്ചു.

×