Advertisment

കുവൈറ്റിലെ സാംസ്കാരിക പ്രവര്‍ത്തകന്‍ ജോസഫ് മൂക്കൻതോട്ടത്തിന്റെ പിതാവ് തോമസ് മൂക്കൻതോട്ടത്തിൽ നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ്‌ : ഇടുക്കി അസോസിയേഷൻ സ്ഥാപക അംഗവും മുൻ ട്രഷററുമായ ജോസഫ് മൂക്കൻ തോട്ടത്തിന്റെ പിതാവ് തോമസ് മൂക്കൻ തോട്ടത്തിൽ (തൊമ്മച്ചൻ  87 ) നിര്യാതനായി.

സംസ്കാരം പിന്നീട് തൊടുപുഴ കലയന്താനി സെന്‍റ് മേരീസ് പള്ളി സെമിത്തേരിയില്‍ .

പിതാവിന്റെ ദേഹവിയോഗത്തിൽ ഇടുക്കി അസോസിയേഷൻ കുവൈറ്റിന്റെ ആദരാജ്ഞലികൾ .

ഫോക്കസ് കുവൈറ്റ് ട്രഷറർ , എസ് എം സി എ കുവൈറ്റ് സജീവ പ്രവർത്തകൻ, ഓ ഐ സി സി കുവൈറ്റ് ഇടുക്കി ജില്ലാ കമ്മറ്റി അംഗ൦ എന്നീ നിലകളില്‍ കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമാണ് ജോസഫ് മൂക്കൻ തോട്ടത്തില്‍ .

അദ്ദേഹത്തിന്‍റെ പിതാവിന്‍റെ വിയോഗത്തില്‍ ഇടുക്കി അസോസിയേഷൻ കുവൈറ്റ്, ഓ ഐ സി സി കുവൈറ്റ്‌ ഇടുക്കി ജില്ലാ കമ്മിറ്റി, എസ് എം സി എ കുവൈറ്റ്‌ എന്നിവ അനുശോചനം രേഖപ്പെടുത്തി.

kuwait
Advertisment