Advertisment

എംപി ഫണ്ട് പിൻവലിക്കുവാനുള്ള  തീരുമാനം  പിൻവലിക്കണം തോമസ്‌ ചാഴികാടൻ എം പി

New Update

കോട്ടയം: പ്രാദേശിക  വികസന ഫണ്ടിൻെറ വിനിയോഗത്തിലൂടെ  നാട്ടിൽ അടിയന്തിരമായി നടപ്പാക്കേണ്ട  പദ്ധതികൾ നടപ്പാക്കുവാൻ സാധിക്കും . അടിയന്തിര ഘട്ടങ്ങളിൽ  നടപടി ക്രമങ്ങളുടെ നൂലാമാലകളിൽ പെട്ട്  പദ്ധതികൾ കാലതാമസം വരുന്നത് MP/MLA  ഫണ്ട് വിനിയോഗത്തിലൂടെ  നടപ്പാക്കാൻ കഴിയും .

Advertisment

publive-image

ഇപ്പോഴത്തെ കൊറോണ വൈറസ് വ്യാപന നിയന്ത്രണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് എംപി മാർ നൽകിയ ഫണ്ട് ഉദാഹരണമാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ  കേന്ദ്ര സർക്കാർ എംപി ഫണ്ട് വർധിപ്പിച്ചു നൽകുകയാണ് വേണ്ടത് .

എംപി മാരുടെ ശമ്പളം 30 ശതമാനം വെട്ടികുറക്കുവാനുള്ള തീരുമാനത്തെ  പൂർണമായും സ്വാഗതം ചെയ്യുന്നു . ലോകം ഒരു പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ  എല്ലാവരും സഹിക്കുന്ന ത്യാഗത്തിൽ പങ്കുചേരുക എന്നത് ജനപ്രതിനിധികളുടെ ചുമതലയാണ് .

എന്നാൽ എംപി ഫണ്ട്  നാടിൻറെ അടിയന്തിര ആവശ്യങ്ങൾ  ത്വരിതഗതിയിൽ പരിഹരിക്കാൻ ഉതകുന്നത് എന്ന നിലയിൽ തുടരുക തന്നെ വേണം . എല്ലാ മേഖലകളിലും ഉണ്ടായിട്ടുള്ള പ്രതിസന്ധതിയുടെ കൂടെ എംപി ഫണ്ടുകൂടി പിൻവലിച്ചാൽ രാജ്യം നിശ്ചലാവസ്ഥയിലാവും. കേന്ദ്ര സർക്കാർ ഈ തീരുമാനം പിൻവലിക്കണമെന്നും ചാഴികാടൻ ആവശ്യപ്പെട്ടു.

Advertisment