Advertisment

യുഡിഎഫ് ആലപ്പുഴ ജില്ലാ സെക്രട്ടറി ആയി മുട്ടാർ ചീരംവേലിൽ തോമസുകുട്ടി മാത്യുവിനെ നിയമിച്ചു

New Update

publive-image

Advertisment

ആലപ്പുഴ: യുഡിഎഫ് ആലപ്പുഴ ജില്ലാ സെക്രട്ടറി ആയി മുട്ടാർ ചീരംവേലിൽ തോമസുകുട്ടി മാത്യുവിനെ നിയമിച്ചു. കഴിഞ്ഞ 12 വർഷകാലമായി കുട്ടനാട് യുഡിഎഫ് ചെയർമാനായി പ്രവർത്തിച്ചു വരുകയായിരുന്നു.

കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗമായും അധ്യാപക സംഘന സംസ്ഥാന നേതാവായും പ്രവർത്തിക്കുന്നു. ഇപ്പോൾ നെടുംകുന്നം സെൻ്റ് ജോൺ ബാപ്റ്റിസ്റ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ പ്രിൻസിപ്പൽ ആണ്.

എടത്വാ സെൻ്റ് അലോഷ്യസ് ഹയർ സെക്കൻണ്ടറി സ്കൂളിൽ കഴിഞ്ഞ മൂന്നു വർഷകാലം പ്രധാനാധ്യാപകൻ ആയിരുന്നു. മുട്ടാർ ഫാർമേഴ്സ് ക്ലബ് പ്രസിഡൻറ്, കൈതത്തോടു ജലോത്സവ സമിതി ചെയർമാൻ, എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. മുട്ടാർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് ആൻസി തോമസ് ആണ് ഭാര്യ. മക്കൾ ജസ്റ്റോ, തേജസ്, ഗോഡ്വിൻ.

-ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള

alappuzha news
Advertisment