Advertisment

ജയരാജിനും ഫെനിക്‌സിനും പരുക്കേറ്റത് പൊലീസ് സ്റ്റേഷനില്‍വച്ച്; രഹസ്യഭാഗങ്ങളില്‍ കമ്പികൊണ്ടു മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഫെന്നിക്സിന്റെ പിന്‍ഭാഗം തകര്‍ന്നു; നിര്‍ണായക വെളിപ്പെടുത്തലുമായി പൊലീസുകാര്‍

New Update

ചെന്നൈ:∙ തൂത്തുകുടിയില്‍ അച്ഛനും മകനും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. ജയരാജിനും മകന്‍ ഫെന്നിക്സിനും പരുക്കേറ്റത് സാത്താന്‍കുടി സ്റ്റേഷനിൽ വച്ചാണെന്ന് ഇരുവരെയും ജയിലെത്തിച്ച പൊലീസുകാരുടെ വെളിപ്പെടുത്തല്‍. ജയിലില്‍ പ്രവേശിക്കുമ്പോള്‍ ഫെന്നിക്സിന്റെയും ജയരാജിന്റെയും ദേഹത്തു പരുക്കുകളുണ്ടായിരുന്നുവെന്ന് ജയില്‍ റജിസ്റ്ററില്‍ രേഖപ്പെടുത്തിയതിന്റെ തെളിവുകളും പുറത്തുവന്നു.

Advertisment

publive-image

ലോക്‌ഡൗണില്‍ അനുവദിച്ച സമയം കഴിഞ്ഞും കട തുറന്നതിനു കഴിഞ്ഞ 19നാണ് സാത്താന്‍കുളം സ്വദേശി ഫെന്നിക്സിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മകനെ തിരക്കി സ്റ്റേഷനിലെത്തിയ അച്ഛന്‍ ജയരാജിനെയും തടഞ്ഞുവച്ചു. പൊലീസിനെ ആക്രമിച്ചുവെന്നാരോപിച്ചു ഇരുവരെയും കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് ആരോപണം. ഇതു ശരിവയ്ക്കുന്ന വെളിപ്പെടുത്തലാണു സ്റ്റേഷനിലെ പൊലീസുകാര്‍ ദേശീയ മാധ്യമത്തോടു പങ്കുവച്ചത്.

സ്റ്റേഷനിലെത്തിച്ച സമയത്തു പരുക്കില്ലായിരുന്നുവെന്നാണ് ഇരുവരെയും ജയിലെത്തിച്ച രണ്ടു പൊലീസുകാര്‍ പറയുന്നത്. രഹസ്യഭാഗങ്ങളില്‍ കമ്പികൊണ്ടു മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഫെന്നിക്സിന്റെ പിന്‍ഭാഗം തകര്‍ന്നുവെന്നതും ഇവര്‍ ശരിവയ്ക്കുന്നുണ്ട്.

ജയിലിലേക്കുള്ള യാത്രയ്ക്കിടെ രക്തസ്രാവം നിലക്കാത്തിനെ തുടര്‍ന്ന് പലവട്ടം ഉടുമുണ്ട് മാറ്റിയതും സമ്മതിക്കുന്നു. ജയില്‍ രേഖളിലും ഫെന്നിക്സിന്റെ കാലുകള്‍, ഉടുപ്പ് എന്നിവിടങ്ങളിൽ പരുക്കും മുഖത്ത് വീക്കവുമുണ്ടെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ജയരാജ് ക്ഷീണിതനാണെന്നും രേഖകളില്‍ വ്യക്തമാക്കുന്നു.

murder case latest news all news thuthookudi murder
Advertisment