Advertisment

പ്രവിശ്യക്കുള്ളില്‍ അടിയന്തര പ്രാധാന്യമുള്ള യാത്ര ആവശ്യമുള്ളവര്‍ക്ക് ബന്ധപ്പെടാം സൗദി പൊതുസുരക്ഷാ സേന .

author-image
admin
New Update

റിയാദ്- കോവിഡ് നിരോധന പശ്ചാത്തലത്തില്‍  രാജ്യത്തെ 13 പ്രവിശ്യകള്‍ക്കിടയില്‍ അടിയന്തര പ്രാധാന്യമുള്ള യാത്ര ആവശ്യമുള്ളവര്‍ക്ക് ബന്ധപ്പെടാമെന്ന് പൊതുസുരക്ഷാ സേന വിഭാഗം അറിയിച്ചു. roc@ps.moi.gov.sa ഇമെയില്‍ വഴിയാണ് അപേക്ഷയയക്കേണ്ടത്.

Advertisment

publive-image

പ്രവിശ്യകള്‍ക്കിടയിലെ യാത്രാ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ ഡയറക്ടര്‍ ജനറലിന്റെ ഓഫീസുമായി ബന്ധപ്പെട്ട് പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. യാത്രാമാര്‍ഗം, ആവശ്യം , യാത്ര പോകാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയുടെ വിവരങ്ങള്‍,  എന്നിവ അപേക്ഷയില്‍ കാണിച്ചിരിക്കണം.

അപേക്ഷ ലഭിച്ചാലുടന്‍ ഉദ്യോഗസ്ഥര്‍ വ്യക്തിയുമായി ബന്ധപ്പെടും. യോഗ്യമെങ്കില്‍ സുരക്ഷ വകുപ്പ് അംഗികാരം നല്‍കും  കോവിഡ് വ്യാപന മുന്‍കരുതലിന്റെ ഭാഗമായി ആള്‍കൂട്ടം പരമാവധി ഒഴിവാക്കാനാണ്  രാജ്യത്തെ എല്ലാ പ്രവിശ്യകളിലേക്കുള്ള  യാത്രാവിലക്ക് പ്രഖ്യാപിച്ചത്  അടിയന്തര ആവശ്യങ്ങള്‍ ഉള്ളവര്‍ക്ക് മാത്രമേ അനുമതി നല്‍കുകയുള്ളൂവെന്ന് സേനാ വിഭാഗം അറിയിച്ചു.

Advertisment