Advertisment

തൊട്ടപ്പനിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

author-image
ഫിലിം ഡസ്ക്
New Update

publive-image

വിനായകൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് തൊട്ടപ്പൻ. ചിത്രത്തിലെ പുതിയ ക്യാക്ടർ പോസ്റ്റർ പുറത്തിറങ്ങി. ലാലിൻറെ ക്യാരക്ടർ പോസ്റ്റർ ആണ് പുറത്തിറങ്ങിയത്. അന്ത്രപ്പേർ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

കിസ്മത്തിന് ശേഷം ഷാനവാസ്‌ ബാവുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഫ്രാൻസിസ് നെരോണ ആണ്. വിനായകൻ,റോഷൻ മാത്യു,ലാൽ,ദിലീഷ് പോത്തൻ, മനോജ് കെ ജയൻ,പൗളി വൽസൻ,കൊച്ചുപ്രേമൻ,പ്രിയംവദ കൃഷ്ണൻ,സുനിത സി വി,മേരി,പി എസ് റഫീഖ്,സേവ്യർ, സുനിൽ സുഖദ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രത്തിന്റെ തിരക്കഥയും, സംഭാഷണവും പി എസ് റഫീഖ് ആണ് എഴുതിയിരിക്കുന്നത്. ദേവദാസ്കോടഞ്ചേരി, ഷൈലജ മണികണ്ഠൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Advertisment