നോവുപടര്‍ത്തി ‘തൊട്ടപ്പനി’ലെ പുതിയ വീഡിയോ ഗാനം

ഫിലിം ഡസ്ക്
Tuesday, June 11, 2019

വിനായകന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘തൊട്ടപ്പന്‍’. ചിത്രത്തിലെ കായലേ… എന്നു തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ആസ്വാദകരില്‍ വേര്‍പാടിന്‍റെ നോവുണര്‍ത്തുന്നുണ്ട് ഈ ഗാനം. സിതാര കൃഷ്ണകുമാറാണ് ഈ മനോഹരഗാനത്തിന്‍റെ ആലാപനം. അജീഷ് ദാസന്‍റേതാണ് ഗാനത്തിന്‍റെ വരികള്‍. എല്‍ ഗിരീഷ് കുട്ടനാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.

×