Advertisment

ദേവനന്ദയ്ക്ക് നാടിന്റെ ബാഷ്പാഞ്ജലി ; അന്തിമോപചാരമർപ്പിക്കാൻ എത്തിയത് ആയിരങ്ങൾ

New Update

കൊല്ലം : ഇളവൂരിൽ മരിച്ച ആറ് വയസുകാരി ദേവനനന്ദയെ അവസാനമായി ഒരു നോക്കുകാണാൻ എത്തിയത് ആയിരങ്ങൾ. ദേവനന്ദയ്ക്ക് അന്ത്യമോപചാരമർപ്പിക്കാൻ നിരവധി പേരാണ് വീട്ടിലേക്ക് ഒഴുകിയെത്തിയത്. സംസ്‌കാരം അൽപസമയത്തിനകം നടക്കും.

Advertisment

publive-image

പള്ളിമൺ പുലിയില ഇളവൂർ സ്വദേശികളായ പ്രദീപ്-ധന്യ ദമ്പതികളുടെ മകളാണ് ദേവനന്ദ. കുട്ടിയെ ഇന്നലെ രാവിലെയാണ് കാണാതായത്. കുട്ടിയുടെ അമ്മ തുണി അലക്കി കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ ദേവനന്ദ അമ്മയുടെ അരികിൽ വരികയും ചെയ്തിരുന്നു.

അൽപസമയത്തിന് ശേഷം അമ്മ വന്നു നോക്കുമ്പോൾ കുട്ടിയെ കാണാനില്ലായിരുന്നു. തുടർന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കുട്ടിയെ കണ്ടെത്തുന്നതിന് വേണ്ടി പൊലീസും സോഷ്യൽ മീഡിയയും ഒരുപോലെ അണിനിരന്ന കാഴ്ചയാണ് കണ്ടത്.

child missing devanandha death missing girl found dead Devananda
Advertisment