Advertisment

കുവൈറ്റില്‍ ആയിരക്കണക്കിന് പ്രവാസികള്‍ ജോലി നേടിയത് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച്

New Update

കുവൈറ്റ് : കുവൈറ്റില്‍ ആയിരക്കണക്കിന് പ്രവാസികള്‍ ജോലി നേടിയത് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ചാണെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം വ്യക്തമാണെങ്കിലും സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത സിവില്‍ സര്‍വ്വീസ് കമ്മീഷനോ മറ്റ് ഗവണ്‍മെന്റ് അതോറിറ്റികളോ പരിശോധിച്ചിട്ടില്ല .

Advertisment

publive-image

രാജ്യത്തെ സ്വകാര്യ കമ്പനികളില്‍ ചില ചീവനക്കാര്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ഉയര്‍ന്ന പദവികളാണ് കൈകാര്യം ചെയ്യുന്നത്. ഇവരുടെ വിവരങ്ങളുടെ കൃത്യത തെളിയിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം കാര്യമായി ഇടപെടുന്നില്ലെന്നാണ് അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പുവരുത്തിന് കമ്പനികളും മുന്‍കൈ എടുക്കുന്നില്ല . സ്വകാര്യ മേഖലയിലെ സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിന് സമയം ധാരാളം ആവശ്യമായി വരുന്നതിനാല്‍ സ്വകാര്യ മേഖലയിലെ സര്‍ട്ടിഫിക്കറ്റ് പരിശോധന മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലാകുന്നത് പ്രായോഗികമല്ലെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഒരു വക്താവ് പ്രതികരിച്ചത്.

kuwait kuwait latest
Advertisment