Advertisment

ആലത്തൂർ എം.പി രമ്യ ഹരിദാസിനുനേരെ വധഭീഷണി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

ആലത്തൂര്‍: ആലത്തൂർ എം.പി രമ്യ ഹരിദാസിന് നേരെ വധഭീഷണി ഉയർത്തിയ എട്ടോളം പേർക്കെതിരെ കേസെടുക്കാൻ ആവശ്യപ്പെട്ട് ആലത്തൂർ സർക്കിൾ ഇൻസ്‌പെക്ടർക്ക് പരാതി നൽകി.

ഹരി തകർമസേന അംഗങ്ങളെ കണ്ട് തിരിച്ച് പോകാൻ നിൽക്കുമ്പോൾ മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നാസറിന്റെ നേതൃത്വത്തിൽ എട്ടോളം പേർ ആലത്തൂർ പോലീസ് സ്റ്റേഷന് സമീപം തടഞ്ഞു നിർത്തി സ്ത്രീത്വത്തെ അപമാനിക്കും വിധം സംസാരിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തതതായാണ് പരാതി നൽകിയിരിക്കുന്നത്.

തന്റെ സഞ്ചാര സ്വാതന്ത്ര്യവും പൊതുപ്രവർത്തനവും തടസപ്പെടുത്തി പൊതുജനമധ്യത്തിൽ അവഹേളിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പൊതുപ്രവർത്തനം തുടർന്ന് നടത്തുന്നതിന് വേണ്ട സംരക്ഷണം നൽകണമെന്നുമാണ് രമ്യ ഹരിദാസ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

palakkad news
Advertisment