Advertisment

ബീഫ് കടത്താരോപിച്ച് ആക്രമണം തുടരുന്നു ; റായ്പൂരില്‍ ഡയറി ഫാം അടിച്ച് തകര്‍ത്തു; ഉടമയായ മുസ്‌ലീം യുവാവിനും മര്‍ദ്ദനം

New Update

റായ്പൂര്‍: ബീഫ് കടത്താരോപിച്ച് ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണം തുടരുന്നു. ചത്തീസ്ഗഡിലെ റായ്പൂരില്‍ ബീഫ് കടത്ത് ആരോപിച്ച് മുസ് ലീം യുവാവിനെ മര്‍ദ്ദിക്കുകയും ഇദ്ദേഹത്തിന്റെ ഡയറി ഫാം അടിച്ചുതകര്‍ക്കുമായിരുന്നു.

Advertisment

ആക്രമണം നടത്തിയവര്‍ക്കെതിരെ കേസെടുക്കേണ്ടതിന് പകരം ഡയറി ഫാം ഉടമയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബജ്‌റംഗ് ദള്‍ ഉള്‍പ്പെട്ടെ വലത് സംഘടനകള്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു.

publive-image

റായ്പൂരിലെ ഗോകുല്‍ നഗറില്‍ പ്രവര്‍ത്തിക്കുന്ന ഡയറി ഫാമിലേക്ക് ഗോരക്ഷകര്‍ എന്ന് അവകാശപ്പെടുന്ന ചിലര്‍ ശനിയാഴ്ച വൈകീട്ടെടെ എത്തിയത്. സ്ഥലത്തുണ്ടായിരുന്ന ഉടമ ഉസ്മാന്‍ ഖുറേഷിയെ ഇവര്‍ കയ്യേറ്റം ചെയ്യു. തുടര്‍ന്ന് ഡയറി ഫാം അടിച്ചുതകര്‍ക്കുകയും ഇനി ഇവിടെ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് ഉസ്മാന്‍ ഖുറേഷി പൊലീസില്‍ പരാതി നല്‍കി.

ഇതിന് പിന്നാലെ ഉസ്മാന്‍ ഖുറേഷിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തി. പശുവിനെ അറക്കുന്നുണ്ടായിരുന്നെന്നും പശുവിന്റെ മാംസം ഡയറി ഫാമില്‍ നിന്നും ലഭിച്ചുവെന്നും ആയിരുന്നു ഇവരുടെ ആരോപണം. എന്നാല്‍ പരാതിയില്‍ അടിസ്ഥാനമില്ലെന്നും അത്തരത്തിലുള്ള യാതൊരു തെളിവുകളും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ‘ സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും’ പൊലീസ് അറിയിച്ചു.

Advertisment