Advertisment

ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും സെഞ്ചുറി: റെക്കോഡിട്ട് ശുഭ്മാൻ ഗിൽ

New Update

publive-image

Advertisment

അഹമ്മദാബാദ്: ന്യൂസിലൻഡിനെതിരായ മൂന്നാം ട്വന്റി 20യിൽ ഇന്ത്യ വമ്പൻ ജയം സ്വന്തമാക്കിയപ്പോൾ തകർപ്പൻ സെഞ്ച്വറിയുമായി കളം നിറഞ്ഞത് യുവതാരമായ ശുഭ്മാൻ ഗില്ലായിരുന്നു. 63 പന്തിൽ 7 സിക്സും 12 ഫോറും സഹിതം പുറത്താവാതെ 126 റൺസാണ് ഗിൽ അടിച്ചുകൂട്ടിയത്. എന്നാൽ, ഇന്നലെ നേടിയ കന്നി ട്വന്റി 20 സെഞ്ച്വറിയോടെ ഒരു ചരിത്ര നേട്ടവും താരത്തിന്റെ പേരിലായി.

അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ മാറിയിരിക്കുകയാണ്. 23 വയസും 146 ദിവസവും പ്രായമുള്ളപ്പോഴാണ് എല്ലാ ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന നേട്ടം ശുഭ്മാൻ സ്വന്തമാക്കുന്നത്. ടി20യിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന റെക്കോർഡും ഗില്ലിന്റെ പേരിലാണ്.

ടി 20യിൽ ഏറ്റവും ഉയർന്ന സ്കോർ നേടിയ ഇന്ത്യൻ ബാറ്റർ എന്ന റെക്കോഡും ഈ ഇന്നിങ്സിലൂടെ ഗിൽ സ്വന്തമാക്കി. വിരാട് കോഹ്ലിയുടെ റെക്കോഡാണ് യുവതാരം സ്വന്തം പേരിലാക്കിയത്. 2022 ഏഷ്യാ കപ്പിൽ അഫ്ഗാനിസ്ഥാനെതിരെ പുറത്താകാതെ നേടിയ 122 ആയിരുന്നു ഇതുവരെയുള്ള ഇന്ത്യൻ ബാറ്ററുടെ ടി20യിലെ ഉയർന്ന സ്കോർ.

ശുഭ്മാൻ ഗിൽ – 126* (2023ൽ ന്യൂസിലൻഡിനെതിരെ)

വിരാട് കോഹ്‌ലി – 122* (2022ൽ അഫ്ഗാനിസ്ഥാനെതിരെ)

രോഹിത് ശർമ- 118 (2017ൽ ശ്രീലങ്കയ്‌ക്കെതിരെ)

സൂര്യകുമാർ യാദവ് – 117 (2022ൽ ഇംഗ്ലണ്ടിനെതിരെ)

സൂര്യകുമാർ യാദവ് – 112 (2023 ൽ ശ്രീലങ്കയ്‌ക്കെതിരെ)

ആദ്യ രണ്ട് ടി20യിൽ വലിയ സ്‌കോറുകൾ നേടാനാകാതെ പോയ ഗിൽ, 12 ബൗണ്ടറികളും 7 സിക്‌സറുകളും അടിച്ചുകൂട്ടിയാണ് ടി20യിലെ കന്നി സെഞ്ചുറി നേടിയത്. കവറിനു മുകളിൽ ഒരു തകർപ്പൻ ബൗണ്ടറിയുമായാണ് ഗിൽ സെഞ്ചുറി പൂർത്തിയാക്കിയത്.

Advertisment