Advertisment

കേന്ദ്രത്തിന്‍റെ ഇടപെടൽ ഫലം കണ്ടു ; മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 26 ഇന്ത്യക്കാര്‍ക്ക് ഒമാൻ പൊതുമാപ്പ് നൽകി

author-image
ഗള്‍ഫ് ഡസ്ക്
New Update

ഡൽഹി: കേന്ദ്ര വിദേശ കാര്യമന്ത്രാലയത്തിന്‍റെ ഇടപെടൽ ഫലം കണ്ടു. മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 26 ഇന്ത്യക്കാര്‍ക്ക് ഒമാൻ പൊതുമാപ്പ് നൽകി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

Advertisment

publive-image

വിവിധ കേസുകളില്‍ ഒമാനില്‍ തടവുശിക്ഷ അനുഭവിച്ചു വന്ന മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 26 പേര്‍ക്കാണ് പൊതുമാപ്പ് ലഭിച്ചത്. ഒമാന്റെ ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യക്കാരായ തടവ്കാര്‍ക്ക് പൊതുമാപ്പ് നല്‍കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. നവംബർ 18 ആണ് ഒമാൻ ദേശീയ ദിനമായി ആചരിക്കുന്നത്.

മലപ്പുറം സ്വദേശി രമേശന്‍ കിനാത്തെരിപറമ്പിൽ, തിരുവനന്തപുരം സ്വദേശി ഷിജു ഭുവനചന്ദ്രന്‍, വടക്കാഞ്ചേരി സ്വദേശി പ്രേംനാഥ് പ്രീതേഷ് കറുപ്പത്ത് എന്നിവരാണ് പൊതുമാപ്പ് ലഭിച്ച മലയാളികള്‍.

രമേശന്‍ കിനാത്തെരിപറമ്പിൽ, പ്രേംനാഥ് പ്രീതേഷ് കറുപ്പത്ത് എന്നിവര്‍ക്ക് ഒരു വര്‍ഷം തടവും ഷിജു ഭുവനചന്ദ്രന് 10 വര്‍ഷം തടവ് ശിക്ഷയുമാണ് ലഭിച്ചത്. കൊലപാതക കേസിലാണ് ഷിജു ഭുവനചന്ദ്രൻ ശിക്ഷയനുഭവിച്ചിരുന്നത്.

Advertisment