Advertisment

ഹൃദയാഘാതം മൂലം സൗദിയില്‍ മൂന്ന് മലയാളികള്‍ നിര്യാതരായി.

author-image
admin
New Update

റിയാദ്- മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി സ്വദേശി ചുള്ളിപ്പാറ അനയം ചിറയ്ക്കല്‍ സൈതലവി (53) റിയാദിലും,  തിരൂർ കോട്ടക്കടവ് സ്വദേശി മുളിയതിൽ കാദർ (61) അല്‍ ഖര്‍ജിലും, ഇരുമ്പുഴിവടക്കുംമുറി സ്വദേശി അബ്ദുസമദ് പൂളക്കല്‍ (58) റിയാദില്‍നിന്ന് നാനൂറോളം കി.മീ അകലെ ഹദ്ദാറയിലും ഹൃദയാഘാതം മൂലം നിര്യാതരായി.

Advertisment

publive-image

തിരൂരങ്ങാടി സ്വദേശി സൈതലവി  ബഗ്ലഫില്‍ ബൂഫിയ നടത്തുകയായിരുന്നു . ഭാര്യ: കദിയാമു, റുഖിയ. മക്കള്‍: റൈഹാനത്ത്, ജഅ്ഫര്‍, സീനത്ത്, ഫാരിസ്, ഷഹല.

മൃതദേഹം  ഖബറടക്കന്നതിനുള്ള നടപടികള്‍ക്ക് സഹോദരന്‍ സലാമിനെ സഹായിക്കാന്‍ കെ.എം.സി.സി നേതാവ് തെന്നല മൊയ്തീന്‍ കുട്ടി, മലപ്പുറം ജില്ല കെ.എം.സി.സി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് മഞ്ചേരി രംഗത്തുണ്ട്.

അൽഖർജ്- തിരൂർ കോട്ടക്കടവ് സ്വദേശി മുളിയതിൽ കാദർ അൽതാഹി റെസ്‌റ്റോറന്റിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: സുഹറ മക്കൾ: ജുമൈല, അബ്ദുൽ സത്താർ, ഷഹനാസ്, ശബീബ. അൽഖർജ് കിംഗ് ഖാലിദ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഖബറടക്കാനുള്ള നടപടി ക്രമങ്ങളുമായി മുഹമ്മദ് പുന്നക്കാട്, ഷബീബ് കൊണ്ടോട്ടി എന്നിവരുടെ നേതൃത്വത്തിൽ അൽഖർജ് കെ.എം.സി.സി വെൽഫെയർ വിംഗ് രംഗത്തുണ്ട്.

റിയാദ്- ഫൈനല്‍ എക്‌സിറ്റില്‍  നാട്ടിലേക്ക് മടങ്ങാനിരുന്ന ഇരുമ്പുഴി  വടക്കുംമുറി സ്വദേശി അബ്ദുസമദ് പൂളക്കല്‍ ഹൃദയാഘതത്തെ തുടര്‍ന്നാണ് മരണം. റിയാദില്‍നിന്ന് നാനൂറോളം കി.മീ അകലെ ഹദ്ദാറയില്‍ ബലദിയ മേധാവിയുടെ പെഴ്‌സണല്‍ സ്റ്റാഫായിരുന്നു.

34 വര്‍ഷമായി റിയാദിലുണ്ട്. ഒരു വർഷം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. ഭാര്യ: മറിയുമ്മ. മക്കള്‍: ജിദ്ദയില്‍ വിഡിയോഗ്രാഫറായ സാലിഹ്, ഹബീബ്, ഷമീര്‍ ഇരുവരും സൗദിയിലെ മക്കയിലുണ്ട്.

 

Advertisment