Advertisment

കൊല്ലത്ത്‌ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ച നിലയിൽ, ഭർത്താവിന്റെ നില ഗുരുതരം

New Update

publive-image

കൊല്ലം: വിഷം ഉള്ളിൽച്ചെന്ന് അമ്മയും പിഞ്ചു കുഞ്ഞുങ്ങളും മരിച്ചു. കേരളപുരത്തിനടുത്തു വാടകയ്ക്കു താമസിക്കുന്ന കണ്ണനല്ലൂർ സ്വദേശി വർഷ (27), 3 വയസ്സും 3 മാസവും വീതം പ്രായമുള്ള കുട്ടികള്‍ എന്നിവരാണു മരിച്ചത്.

വർഷയുടെ ഭർത്താവ് എഡ്വേർഡ് (35) ആശുപത്രിയിലാണ്. ഇവരുടെ ആറു വയസുകാരിയായ മൂത്ത മകൾ രക്ഷപ്പെട്ടു. ഭാര്യയ്ക്കും മക്കൾക്കും വിഷം കൊടുത്ത ശേഷം എഡ്വേർഡ് ആത്മഹത്യയ്ക്കു ശ്രമിച്ചതാണെന്നാണ് സംശയം.

Advertisment