Advertisment

നീണ്ടകരയിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ ബോട്ട് മുങ്ങി മൂന്നുപേരെ കാണാതായി

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം: നീണ്ടകരയിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ ബോട്ട് മുങ്ങി മൂന്നുപേരെ കാണാതായി. ശക്തമായ കാറ്റില്‍പ്പെട്ട് ബോട്ട് മറിയുകയായിരുന്നു.

Advertisment

തമിഴ്നാട് സ്വദേശിയായ സ്റ്റാലിന്‍റെ ഉടമസ്ഥതയിലുള്ള സൈലത്‍മാതാ എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. അഞ്ചുപേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരില്‍ സ്റ്റാലിനും നിക്കോളാസും നീന്തി രക്ഷപ്പെട്ടു.

publive-image

രാജു, ജോണ്‍ബോസ്കോ,സഹായരാജു എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്. മൂവരും തമിഴ്നാട് നീരോടി സ്വദേശികളാണ്. തകര്‍ന്ന ബോട്ട് തീരത്തടിഞ്ഞിട്ടുണ്ട്.

അതേസമയം, കൊല്ലം ആലപ്പാട്ട് കടല്‍ക്ഷോഭം രൂക്ഷമായി. നിരവധി വീടുകളില്‍ വെള്ളംകയറി.

Advertisment