Advertisment

പ്രളയക്കെടുതിക്കിടെ തൃശൂര്‍ മേയര്‍ക്കും ഇന്നോവക്കൊതി. പരാതിയുമായി പ്രതിപക്ഷം

New Update

publive-image

Advertisment

തൃശൂര്‍ : പ്രളയത്തിന് ശേഷം നവകേരള നിർമിതിക്കായി പരമാവധി ചെലവ് ചുരുക്കണമെന്നും മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് നിർദേശം നിലനിൽക്കുമ്പോൾ തൃശൂർ കോർപ്പറേഷൻ മേയർ നിലവിലുള്ള ഇന്നോവ കാർ ലേലം ചെയ്ത് ഇപ്പോൾ പുതിയത് വാങ്ങാനുള്ള തീരുമാനം മുഖ്യമന്ത്രി ഇടപ്പെട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോർപ്പറേഷൻ പ്രതിപക്ഷ ഉപനേതാവ് ജോൺ ഡാനിയൽ മുഖ്യമന്ത്രിക്ക് കത്തയച്ചു.

പുതിയ കാർ വാങ്ങാൻ സർക്കാരിന്റെ പ്രത്യേക അനുമതി വേണമെന്നിരിക്കെ പുതിയ കാർ വാങ്ങാനുള്ള മേയറുടെ തീരുമാനം മുഖ്യമന്ത്രി ഇടപെട്ട് റദ്ദാക്കണമെന്നും പ്രതിപക്ഷ ഉപനേതാവ് അയച്ച കത്തിൽ ആവശ്യപ്പെടുന്നു. കഴിഞ്ഞ കൌണ്‍സില്‍ യോഗത്തിലാണ് മേയറുടെ നിലവിലെ ഇന്നോവ ലേലം ചെയ്ത് പുതിയ കാര്‍ വാങ്ങണമെന്ന ആവശ്യം അജണ്ടയായി വന്നത്.

ഇതിപ്പോള്‍ സര്‍ക്കാരിന്‍റെ അനുമതി കാത്തു കിടക്കുകയാണ്. അതിനിടെയില്‍ പ്രതിപക്ഷം ഉടക്കുമായി രംഗത്ത് വന്നതോടെ പുതിയ ക്രിസ്റ്റയില്‍ ചീറിപ്പായാനുള്ള മേയറുടെ മോഹം നടക്കുമോ എന്നുറപ്പില്ല.

tcr john danial
Advertisment