Advertisment

തൃണമൂല്‍ എംഎല്‍എ ഭട്ടാചാര്യ ബിജെപിയില്‍ ചേര്‍ന്നു

New Update

publive-image

ന്യൂഡല്‍ഹി: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുന്നു. നാട്യ ജില്ലയിലെ ശാന്തിപുര്‍ മണ്ഡലത്തില്‍ നിന്നുള്ള തൃണമൂല്‍ എംഎല്‍എ അരിന്ദം ഭട്ടാചാര്യ ബുധനാഴ്ച ബിജെപിയില്‍ ചേര്‍ന്നു.

ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വര്‍ഗീയയുടെ സാന്നിധ്യത്തിലാണ് ഭട്ടാചാര്യ ബിജെപിയില്‍ ചേര്‍ന്നത്. തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്ക് തൃണമൂല്‍ നേരിടുന്ന വലിയ വെല്ലുവിളിയാണ്.

Advertisment