ശബരിമലയിലേക്ക് ഇപ്പോള്‍ ഞാനില്ല…ഒരു ദിവസം ശബരിമലയില്‍ എത്തും..സന്ദര്‍ശിച്ച് മടിങ്ങയതിന് ശേഷമേ വാര്‍ത്ത പുറം ലോകം അറിയൂവെന്നും തൃപ്തി ദേശായി

Saturday, January 12, 2019

പൂനെ: താന്‍ ശബരിമലയിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് തൃപ്തി ദേശായി. മറ്റുപ്രചാരണങ്ങള്‍ ഗൂഡ ഉദ്ദേശത്തോടെയെന്നും തൃപ്തി പറഞ്ഞു. സന്നിധാനത്ത് യുവതിപ്രവേശനം സാധ്യമായിക്കഴിഞ്ഞു. ലക്ഷ്യം അവര്‍ പൂര്‍ത്തിയാക്കിയതായും തൃപ്തി ദേശായി പൂനെയില്‍ പറഞ്ഞു.

താന്‍ ഒരു ദിവസം ശബരിമലയിലേക്ക് എത്തും. സന്ദര്‍ശിച്ച് മടങ്ങിക്കഴിഞ്ഞാല്‍ മാത്രമേ ആളുകള്‍ വാര്‍ത്ത അറിയുകയുള്ളു എന്നും തൃപ്തി ദേശായി പറഞ്ഞു.

ഈ സീസണില്‍ത്തന്നെ തൃപ്തി ശബരിമലയിലെത്തുമെന്ന തരത്തില്‍ പ്രചാരണങ്ങളുണ്ടായിരുന്നു.

×