Advertisment

വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധം നടത്തുന്നവര്‍ അയ്യപ്പഭക്തരല്ല: തൃപ്തി ദേശായി

New Update

Advertisment

ശബരിമല ദര്‍ശനത്തിനെത്തിയ താനടക്കമുള്ള യുവതികള്‍ക്കെതിരെ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധിക്കുന്നവര്‍ ഭക്തരല്ലെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ദര്‍ശനത്തിനുള്ള സൗകര്യം സര്‍ക്കാരും പൊലീസും ഒരുക്കണമെന്നും തൃപ്തി ആവശ്യപ്പെട്ടു.

‘ശബരിമല ദര്‍ശനം നടത്താതെ തിരിച്ചുപോകില്ല. ഇന്ന് ദര്‍ശനം സാധ്യമായില്ലെങ്കില്‍ കേരളത്തില്‍ തങ്ങും. സ്ത്രീകളെ ബഹുമാനിക്കാതെ പ്രതിഷേധിക്കുന്നവര്‍ അയ്യപ്പഭക്തരല്ല.’

ഇന്ന് പുലര്‍ച്ചെ 4.40 ഓടെയാണ് തൃപ്തി ദേശായിയും ആറംഗസംഘവും കൊച്ചി വിമാനത്താവളത്തിലെത്തിയത്. അതിനകം തന്നെ പ്രതിഷേധവുമായി ഒരു സംഘമാളുകള്‍ വിമാനത്താവളത്തിനു പുറത്ത് തടിച്ചു കൂടിയിരുന്നു.

Advertisment