Advertisment

തോട്ടിൽ വെട്ടം തെളിയും, തെളിനീരൊഴുകും ! അന്ധകാരതോട് ന്യൂജൻ ആകുന്നു

New Update

കൊച്ചി / ത്രുപ്പൂണിത്തുറ. രാജനഗരിയിൽ അന്ധകാരം ഒളിച്ചിരിക്കുന്ന അന്ധകാരതോട് കെട്ടുകഥയാകുന്നു. വൈകാരിക സ്മരണകളുടെ കുളമ്പടി ഒച്ചകൾ ഈ രാജനഗരത്തിന്റെ പലഭാഗങ്ങളിലും കേൾക്കാനാകും.

Advertisment

അന്ധകാരതോടിനെ പൂർവ്വകാല സ്ഥിതിയിലേക്ക് കൊണ്ടുവരാൻ ദശാബ്ദങ്ങളായി പലരും ആഗ്രഹിയ്ക്കുകയും പരിശ്രമിക്കുകയും ചെയ്തിരുന്നു. സത്യം ഓൺലൈൻ ഇതിന്റെ വാർത്തയും ചിത്രവും പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. അന്ധകാരതോടിൽ മിനി ബൈപ്പാസ് റോഡിനെയും വൈയ്ക്കം റോഡിനെയും ബന്ധിപ്പിക്കുന്ന റോഡ് നീളത്തിൽ പിളർന്നതും സംരക്ഷണഭിത്തി ഇടിഞ്ഞ് തകർന്നതും, റോഡിൽ രൂപം കൊണ്ട ഗർത്തവും ആദ്യം റിപ്പോർട്ട് ചെയ്തതും സത്യം ഓൺലൈൻ ആയിരുന്നു.

publive-image

എം.സ്വരാജ് എംഎൽഎ യുടെ താത്പര്യ പ്രകാരം കിഫ്ബിയിൽ നിന്നും 11.05 കോടി രൂപയാണ് തോടിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് അനുവദിച്ചിരിയ്ക്കുന്നത്. മന്ത്രി മാത്യൂ ടി തോമസ്സ് നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ത്രുപ്പൂണിത്തുറയിൽ നിർവ്വഹിച്ചത് ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്നു.

വലിയ കെട്ടുവള്ളങ്ങൾ ഉൾപ്പെടെ ത്രുപ്പൂണിത്തുറ ചിലന്തയിലേക്ക് ചരക്കുകൾ കൊണ്ടുവന്നിരുന്ന ഈ അന്ധകാരതോട് കോണോത്ത്പുഴയെയും ചമ്പക്കര കനാലിനെയും ബന്ധിപ്പിച്ചിരുന്നു. രണ്ടു കിലോമീറ്റർ മിച്ചം നീളത്തിൽ 1951-57 ൽ നിർമ്മിച്ചതായിരുന്നു ഈ കനാൽ.

ഖരമാലിന്യവും ശുചിമുറി മാലിന്യവും അറവുശാല മാലിന്യവും ഉൾപ്പെടെ മാലിന്യ നിക്ഷേപത്തിന് സാമൂഹ്യ ദ്രോഹികൾ എളുപ്പം തിരഞ്ഞെടുക്കുന്നത് ഈ തോടാണ്. നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന മാലിന്യം കൊതുകുകൾ പെരുകാൻ കാരണം കൂടിയാണ്. പകർച്ച വ്യാധി ഭീഷണിയും ദുർഗന്ധവും സമീപം താമസിയ്ക്കുന്നവർക്ക് ദുരിതം തന്നെയാണ്.

publive-image

മാലിന്യം നീക്കം ചെയ്ത് ആഴം കൂട്ടുകയും സംരക്ഷണഭിത്തി കെട്ടി വശങ്ങൾ ഉറപ്പ് വരുത്തുകയും ടൈൽസ് വിരിച്ച് നടപ്പാതയും നവീകരണ പ്രവർത്തനങ്ങളിലുണ്ടാകും.ചെയിൻലിങ്ക് വേലി, ബോട്ട് ജെട്ടി, പാലം, ലൈറ്റിംഗ്,ലാൻഡ് സ്കെയ്പ്പിംഗ്, കിയോസ്ക് തുടങ്ങി അന്ധകാരതോടിനെ ആകർഷകമാക്കാൻ പോന്ന എല്ലാം തന്നെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ അധികാരികൾ ചെയ്യേണ്ടത്, സമയബന്ധിതമായി ഈ പദ്ധതി നടപ്പാക്കാനുള്ള ഇച്ഛാശക്തി കാട്ടണം എന്നുള്ളതാണ്. അതിനായി പ്രവർത്തി പരിചയമുള്ള, ആധുനിക നീർമ്മാണ യന്ത്രങ്ങളും വേണ്ടത്ര തൊഴിലാളികളും ഉള്ള കരാറുകാരെ ഏൽപിയ്ക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. വിട്ടുവീഴ്ചയില്ലാത്ത ഗുണനിലവാരത്തിലും മാനദണ്ഡത്തിലും പണിചെയ്യുവാനും അത് ഉറപ്പ് വരുത്താനും സത്യസന്ധമായ മേൽനോട്ടം വഹിക്കാൻ ശേഷിയുള്ള ഉദ്യോഗസ്ഥരെയും നിയമിയ്ക്കണം. കണ്ണൻകുളങ്ങരയിൽ "പണിതുകൊണ്ടേയിരിയ്ക്കുന്ന" മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിന്റെ ഗതി വരുത്തരുത്.

ERNAKULAM
Advertisment