Advertisment

തെരഞ്ഞെടുപ്പ് വരെ സ്വന്തമായി വീടോ കാറോ ഇല്ലാത്ത ദരിദ്രന്‍ ! തോറ്റപ്പോള്‍ മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ ത്രിപുര സര്‍ക്കാരിനോട് ആവശ്യപെട്ടത്‌ മുഖ്യമന്ത്രിയുടെ വീടിനോട് ചേര്‍ന്നൊരു ആഡംബര വീടും ഇന്നോവാ കാറും ? മൂക്കത്ത് വിരല്‍ വച്ച് സര്‍ക്കാരിന്റെ മറുപടി

New Update

publive-image

Advertisment

കാല്‍ നൂറ്റാണ്ടിലേറെ അധികാരത്തിലിരുന്നിട്ടും രണ്ടായിരത്തില്‍ ശിഷ്ടം രൂപ മാത്രം കൈവശമുള്ള സ്വന്തമായി വീടോ കാറോ ഇല്ലാത്ത രാജ്യത്തെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ നേതൃത്വത്തിലായിരുന്നു ത്രിപുരയില്‍ സിപിഎം നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത് .

publive-image

എന്നാല്‍ ത്രിപുരയില്‍ വര്‍ഷങ്ങള്‍ നീണ്ടുനിന്ന സിപിഎം ഭരണം അവസാനിച്ചതോടെ മണിക്ക് ദായും ദാരിദ്ര ജീവിതത്തോട് വിടപറയുകയാണോ എന്ന ചോദ്യമാണ് ഉയരുന്നത് ? തനിക്ക് താമസിക്കാന്‍ നല്ല വീടും വലിയൊരു കാറും വേണമെന്ന ആവശ്യ൦ മണിക്ക് ബിജെപി സര്‍ക്കാരിനു മുന്നില്‍ വച്ചിരിക്കുകയാണ് .

publive-image

അധികാരം വിട്ടൊഴിഞ്ഞതോടെ സ്വന്തമായി വീടില്ലാത്ത മണിക് താമസിക്കുന്നത് പാര്‍ട്ടി ഓഫീസിലാണ്. ഇവിടെ വേണ്ടത്ര സൗകര്യമില്ലെന്നാണ് അദേഹത്തിന്റെ പക്ഷം. താമസിക്കാന്‍ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപത്തായി ഒരു വീട് അനുവദിക്കണമെന്ന് ത്രിപുര നിയമസഭാ സെക്രട്ടറി ബാംദേബ് മജൂംദാറിനാണ് അദ്ദേഹം കത്ത് നല്‍കിയത്.

publive-image

ഇപ്പോഴുള്ള അംബാസിഡര്‍ കാറില്‍ യാത്ര ചെയ്യുന്നതിന് ശാരീരിക ബുദ്ധിമുട്ടുള്ളതിനാല്‍ ഇന്നോവയോ സ്‌കോര്‍പിയയോ അനുവദിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

സര്‍ക്കാര്‍ അദേഹത്തിന് ബൊലീറോ ജീപ്പാണ് അനുവദിച്ചിരുന്നു. എന്നാല്‍ ബൊലീറോ സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. അഞ്ചു വര്‍ഷം പഴക്കമുള്ളതും 1.25 ലക്ഷം കിലോമീറ്റര്‍ ഓടിയതുമായ വാഹനമാണ് അദ്ദേഹത്തിന് അനുവദിച്ചിരുന്നത്.

publive-image

ശാരീരിക ബുദ്ധിമുട്ടുള്ളതിനാലാണ് അദ്ദേഹം വലിയ വാഹനം ആവശ്യപ്പെട്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ബിജന്‍ ദാര്‍ പറഞ്ഞു. മണിക്കിന്റെ ആവശ്യം ഏതായാലും ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയാക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. ദരിദ്രനായ മുഖ്യമന്ത്രി എന്ന പ്രചാരണം വാക്കുകളില്‍ മാത്രമാണെന്നാണ് അവര്‍ പറയുന്നത്.

latest cpm
Advertisment