Advertisment

യാത്രക്കാർക്ക് ഇരിക്കാൻ കസേരയിട്ട് കോൺഗ്രസ് പ്രവർത്തകരുടെ സേവന സമരം

New Update

തൃശൂർ: ഇരിക്കാൻ ഒരു കസേര പോലുമില്ലാത്ത തൃശൂർ കോർപ്പറേഷന്റെ വടക്കേ ബസ്‌സ്റ്റാൻഡിൽ വികലാംഗരും ഗർഭിണികളുമായ യാത്രക്കാർക്ക് ഇരിക്കാൻ സാഹചര്യം ശ്രദ്ധയിൽ പെട്ടപ്പോഴാണ് ഇത്തരത്തിലൊരു സമരമാർഗം ആലോചിച്ചത്.

Advertisment

തുടർന്ന് കോർപ്പറേഷൻ കൗൺസിലർ ജോൺ ഡാനിയൽ തന്റെ ഒരു മാസത്തെ ഓണറേറിയത്തിൽ നിന്നും പണമെടുത്താണ് കസേരകൾ വാങ്ങി ബസ് സ്റ്റാൻഡിനകത്ത് വിവിധ സ്ഥലങ്ങളിൽ ഇട്ടത്.

publive-image

ഇരിക്കാൻ കസേരയിട്ടുള്ള സേവന സമരം കെപിസിസി സെക്രട്ടറി ജോൺ ഡാനിയൽ ഉത്ഘാടനം ചെയ്തു. വടക്കേ ബസ് സ്റ്റാൻഡിൽ വന്ന് പോകുന്ന യാത്രക്കാരോട് കോർപ്പറേഷന് യാതൊരു പ്രതിബദ്ധതയും ഇല്ലെന്നതിന്റെ തെളിവാണ് ഇരിക്കാൻ കസേര ഇട്ടു കൊടുക്കാത്തതെന്ന് ജോൺ ഡാനിയൽ പറഞ്ഞു.

യൂത്ത്കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജിജോമോൻ അധ്യക്ഷത വഹിച്ചു. യൂത്ത്കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി സുനിൽ ലാലൂർ, കെഎസ്‌യു ജില്ലാ പ്രസിഡന്റ് മിഥുൻ മോഹൻ, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി പ്രഭുദാസ്‌ പാണേങ്ങാടൻ, കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് ഡേവിഡ് കുര്യൻ, എന്നിവർ നേതൃത്വം നൽകി.

bus stand
Advertisment