Advertisment

കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ടതോടെ റോഡരികില്‍ നിര്‍ത്തി യാത്രക്കാര്‍ പുറത്തിറങ്ങി ; യാത്രക്കാര്‍ ഇറങ്ങിയ ഉടന്‍ കാര്‍ അഗ്നിഗോളമായി ; കാറിന്റെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ചു ; ഒഴിവായത് വന്‍ദുരന്തം ; സംഭവം കുതിരാനില്‍

New Update

കുതിരാൻ : ദേശീയപാതയിലൂടെ സഞ്ചരിച്ച കാർ കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറു ഭാഗത്തു കത്തിനശിച്ചു. തിരുപ്പൂരിൽ നിന്നു കോട്ടയത്തേക്ക് പോയ 4 സുഹൃത്തുക്കൾ സഞ്ചരിച്ച കാറാണു രാവിലെ 8 നു കത്തിയത്. തീപിടുത്തത്തെ തുടർന്ന് കാറിന്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ചു.

Advertisment

publive-image

കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാർ റോഡിൽ നിന്നു കാർ ഒതുക്കി നിർത്തി പരിശോധിക്കുമ്പോൾ പെട്ടെന്നു തീ പടരുകയായിരുന്നു. തൃശൂരിൽ നിന്നും വടക്കഞ്ചേരിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി തീയണച്ചു.

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ആർക്കും പരുക്കില്ല.

Advertisment