Advertisment

തൃശൂര്‍ ജില്ലയില്‍ കോവിഡ് വ്യാപനം സൂപ്പര്‍ സ്പ്രെഡിന്റെ വക്കിലെത്തി: നിരോധനാജ്ഞ 15 ദിവസത്തേക്ക് കൂടി നീട്ടി ജില്ലാ ഭരണകൂടം ഉത്തരവിട്ടു

New Update

publive-image

Advertisment

തൃശൂര്‍: ജില്ലയില്‍ കോവിഡ് വ്യാപനം സൂപ്പര്‍ സ്പ്രെഡിന്റെ വക്കിലെത്തിയ സാഹചര്യത്തില്‍ നിരോധനാജ്ഞ 15 ദിവസത്തേക്ക് കൂടി നീട്ടി ജില്ലാ ഭരണകൂടം ഉത്തരവിട്ടു.

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ഒക്ടോബര്‍ 31ന് അവസാനിക്കുന്ന നിരോധനാജ്ഞയാണ് 15 ദിവസത്തേയ്ക്ക് കൂടി നീട്ടിയത്.

നിരോധനാജ്ഞ അനുസരിച്ച്‌ പൊതുസ്ഥലത്ത് അഞ്ച് പേരില്‍ കൂടുതല്‍ സ്വമേധയാ കൂടിച്ചേരുന്നത് നിരോധിച്ചു. മറ്റ് വ്യക്തികളുമായി ഇടപഴകുമ്ബോള്‍ സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസേഷന്‍ എന്നി കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. ഈ നിയന്ത്രണങ്ങള്‍ നവംബര്‍ ഒന്ന് മുതല്‍ 15 വരെ ബാധകമായിരിക്കുമെന്ന് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവില്‍ പറയുന്നു.

വിവാഹ ചടങ്ങുകളില്‍ പരമാവധി 30 പേരും മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്കും മാത്രമേ കൂടിച്ചേരാവൂ. സര്‍ക്കാര്‍ പരിപാടികള്‍, മതചടങ്ങുകള്‍, പ്രാര്‍ഥനകള്‍, രാഷ്ട്രീയ, സമൂഹിക, സാംസ്‌കാരിക പരിപാടികള്‍ എന്നിവയില്‍ പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ. ചന്തകള്‍, പൊതുഗതാഗതം, ഓഫീസ്, കടകള്‍, തൊഴിലിടങ്ങള്‍, ആശുപത്രികള്‍, പരീക്ഷകള്‍, റിക്രൂട്ട്മെന്റുകള്‍, വ്യവസായങ്ങള്‍ എന്നിവ സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.

Advertisment