Advertisment

എലിക്കോട് ഉള്‍വനത്തില്‍ കാട്ടുതീ തടയാനുള്ള ഫയര്‍ലൈന്‍ സജ്ജീകരിക്കാന്‍ പോയ ഊര് മൂപ്പനെ കാട്ടാന കുത്തിക്കൊന്നു

New Update

തൃശൂര്‍ : വനമേഖലയില്‍ ഫയര്‍ ലൈന്‍ സജ്ജീകരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ ഊര് മൂപ്പന്‍ കൊല്ലപ്പെട്ടു. തൃശൂര്‍ പാലപ്പിള്ളി എലിക്കോട് ഉള്‍വനത്തിലാണ് സംഭവം.

Advertisment

publive-image

പാലപ്പിള്ളി എലിക്കോട് കോളനിയിലെ ഊര്മൂപ്പന്‍ ഉണ്ണിചെക്കനാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അറുപതു വയസായിരുന്നു. ഉണ്ണിചെക്കനും സംഘവും ഉള്‍കാട്ടില്‍ കാട്ടുതീ തടയാന്‍ ഫയര്‍ലൈന്‍ സജ്ജീകരിക്കാന്‍ പോയതായിരുന്നു.

ഇതിനിടെയാണ്, കാട്ടാന ആക്രമിച്ചത്. തുടയില്‍ ആനയുടെ കുത്തേറ്റു. രക്തംവാര്‍ന്ന നിലയില്‍ ഉടനെ തൃശൂരിലെ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ഉച്ചക്കഴിഞ്ഞ് രണ്ടരയോടെ മരണം സംഭവിച്ചു.

wild elephant elephant attack
Advertisment