Advertisment

വീടു വിട്ടു പോയ യുവാവിനെ പിതാവും സഹോദരനും കണ്ടെത്തുന്നത് മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍; ബന്ധുക്കളെ വിവരമറിയിക്കാന്‍ ഇളയ മകന്‍ പോയപ്പോള്‍ അതേ മരത്തില്‍ പിതാവും ജീവനൊടുക്കി; തൃശൂരില്‍ സംഭവിച്ചത്‌

New Update

publive-image

Advertisment

തൃശൂര്‍: പിതാവും മകനും ഒരേ മരത്തില്‍ തൂങ്ങിമരിച്ചു. തൃശൂരിലെ എയ്യാലിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. എയ്യാല്‍ സ്വദേശി ശരത് ജീവനൊടുക്കിയതില്‍ മനംനൊന്താണ് പിതാവും ആത്മഹത്യ ചെയ്തത്.

കുന്നംകുളം എയ്യാല്‍ ജാഫര്‍ ക്ലബിന് സമീപമാണ് സംഭവം നടന്നത്. കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് ശരത് (27) വീട് വിട്ട് പോവുകയായിരുന്നു. തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ്‌ ദാമോദരനും, ഇളയ മകന്‍ സജിത്തും അന്വേഷിച്ചിറങ്ങിയത്. തുടര്‍ന്ന് രാത്രിയോടെ സമീപത്തെ മരത്തില്‍ ശരത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ബന്ധുക്കളെ വിവരമറിയിക്കാന്‍ സജിത്ത് പോയ സമയത്താണ് ദാമോദരന്‍ ഉടുത്തിരുന്ന മുണ്ട് മരത്തില്‍ കെട്ടി ജീവനൊടുക്കിയത്. സജിത്തും നാട്ടുകാരും എത്തിയപ്പോഴേക്കും ദാമോദരന്‍ മരിച്ചിരുന്നു. കുടുംബപ്രശ്‌നമാണ് ഇരുവരുടെയും ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.

Advertisment