Advertisment

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിക്കായി എത്തിച്ച പൊതിച്ചോറില്‍ കഞ്ചാവ്

New Update

തൃശൂര്‍ : തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിക്കായി എത്തിച്ച പൊതിച്ചോറില്‍ നിന്നും കഞ്ചാവ് പൊതികള്‍ കണ്ടെടുത്തു. കോവിഡ് രോഗികള്‍ക്കായുള്ള വാര്‍ഡിലാണ് സംഭവം.

Advertisment

publive-image

രോഗികളുടെ ബന്ധുക്കള്‍ കൊണ്ടു വരുന്ന ഭക്ഷണവും ഇവിടെ അനുവദിക്കാറുണ്ട്. ഇത്തരത്തിലുള്ള പൊതികള്‍ ആശുപത്രി അധികൃതര്‍ സ്വീകരിച്ചശേഷം രോഗികള്‍ക്കു കൈമാറുകയാണ് പതിവ്. അത്തരത്തില്‍ കൈമാറിയ പൊതിയില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തതെന്നാണ് വിവരം.

ബുധനാഴ്ച രാവിലെ എത്തിച്ച ഭക്ഷണം കൊടുക്കുന്നതിനു തൊട്ടുമുന്‍പ് നടത്തിയ പരിശോധനയിലാണ് 10 ഗ്രാം വീതമുള്ള 3 കഞ്ചാവ് പൊതികള്‍ പൊതിച്ചോറില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. വിയ്യൂര്‍ ജയിലില്‍ നിന്ന് കോവിഡ് ബാധിച്ച്‌ ഇവിടെത്തിയ തടവുകാരനായി എത്തിച്ചതാണെന്നാണ് സംശയം.

thrissur medical colleage
Advertisment