Advertisment

തൃശൂരില്‍ റിട്ട. അധ്യാപികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങള്‍ കവർന്നു

New Update

തൃശൂർ: തൃശൂരില്‍ റിട്ട. അധ്യാപികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങള്‍ കവർന്നു. തൃശൂർ ഗണേഷമംഗലം സ്വദേശിനി വസന്ത (76) ആണ് മരിച്ചത്. ഇവർ തനിച്ച് താമസിക്കുകയായിരുന്നു. അയൽവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്.

publive-image

വസന്തയുടെ ഭർത്താവ് നേരത്തേ മരിച്ചിരുന്നു. മക്കളില്ല. മേഷണത്തിനുവേണ്ടിയുള്ള കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.

Advertisment