Advertisment

തൃശൂര്‍ പൂരം നടത്തിപ്പ് പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതി; തൃശൂര്‍ പൂരം പഴയതു പോലെ നടത്തുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും പരമാവധി ഇളവുകളോടെ തൃശൂർ പൂരം നടത്താനാണ് ശ്രമമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ

New Update

publive-image

Advertisment

തൃശൂർ: തൃശൂർ പൂരം നടത്തിപ്പ് പരിശോധിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. ഇത്തവണ തൃശൂർ പൂരം പഴയതു പോലെ നടത്തുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് വ്യക്തമാക്കിയ ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ ആറ്റുകാല്‍ പൊങ്കാലയും ശബരിമല ഉത്സവവും നല്‍കിയ മാതൃക മുന്നിലുണ്ടെന്ന് പറഞ്ഞു.

പരമാവധി ഇളവുകളോടെ തൃശൂർ പൂരം നടത്താനാണ് ശ്രമമെന്നും മന്ത്രിസഭാ യോഗം ഈ വിഷയം ചർച്ച ചെയ്തുവെന്നും കടകംപള്ളി പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൂരം നടത്താനാകണമെന്നും പകിട്ട് കുറയാതെ നടത്താൻ ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു.

തൃശൂര്‍ പൂരം മുന്‍വര്‍ഷങ്ങളിലേതു പോലെ തന്നെ നടത്തണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങള്‍. ഇക്കാര്യം സര്‍ക്കാരിനെയും ജില്ലാ ഭരണകൂടത്തെയും ഇവര്‍ അറിയിച്ചിട്ടുണ്ട്.

Advertisment