Advertisment

തിരുവമ്പാടി ദേവസ്വം എല്ലാ വിധ പൂരാഘോഷങ്ങളില്‍ നിന്നും പിന്മാറി; തയ്യാറാക്കിയ വെടിക്കോപ്പുകളെല്ലാം പൊട്ടിക്കുമെന്ന് തിരുവമ്പാടി ദേവസ്വം

New Update

തിരുവനന്തപുരം: തൃശൂര്‍ പൂരത്തിലെ പ്രധാന രണ്ട് നടത്തിപ്പുകാരില്‍ ഒരൂ വിഭാഗമായ തിരുവമ്പാടി ദേവസ്വം എല്ലാ വിധ പൂരാഘോഷങ്ങളില്‍ നിന്നും പിന്മാറി.

Advertisment

publive-image

പൊതുജനങ്ങളെ പങ്കെടുപ്പിക്കാതെ പൂരം നടത്താമെന്ന സര്‍ക്കാരിന്റെ തീരുമാനത്തോട് ചേര്‍ന്ന് നിന്ന് കോവിഡ് സാഹചര്യം കണക്കിലെടുത്താണ് ആഘോഷങ്ങളില്ലാതെ പ്രതീകാത്മകമായി മാത്രം പൂരം നടത്താന്‍ തിരുവമ്പാടി ദേവസ്വം തീരുമാനിച്ചത്.

പൂരാഘോഷത്തില്‍ ഒരു ആനയെ മാത്രമേ പങ്കെടുപ്പിക്കൂ. എല്ലാ ചടങ്ങുകളും ഒറ്റ ആനപ്പുറത്തായി നടത്തും. മഠത്തില്‍ വരവെന്ന പരമ്പരാഗത ചടങ്ങിന്റെ ഭാഗമായി വിപുലമായി നടത്തുന്ന പഞ്ചവാദ്യം ഇക്കുറി പേരിന് മാത്രമായിരിക്കും നടത്തുക.

അതേ സമയം ഇതിനകം തയ്യാറാക്കിയ വെടിക്കോപ്പുകളെല്ലാം പൊട്ടിക്കുമെന്നും ഇക്കാര്യം കളക്ടറെ അറിയിച്ചിട്ടുണ്ടെന്നും തിരുവമ്പാടി ദേവസ്വം അറിയിച്ചു.

thrissur pooram
Advertisment