Advertisment

തൃശൂർ സി എച്ച് സെന്റർ നിർമാണോത്ഘാടനം ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

publive-image

Advertisment

തൃശൂർ : തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിന് സമീപം നിർമ്മിക്കാനുദ്ദേശിക്കുന്ന സി എച്ച് സെന്ററിന്റെ ശിലാസ്ഥാപനം മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സെപ്തംബർ 26-ന് ശനിയാഴ്ച രാവിലെ 11 മണിക്ക് നിർവാഹുക്കുമെന്നു ഭാരവാഹികൾ പറഞ്ഞു.

സംസ്ഥാനത് നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സി എച്ച് സെന്ററുകൾ പോലെ ആത്യാധുനിക സൗകര്യങ്ങളോടെ ബഹുനില കെട്ടിടനിർമാണമാണ് രൂപകല്പന ചെയ്തിരിക്കുന്നത് .

നിലവിൽ മെഡിക്കൽ കോളജിലെത്തുന്ന തൃശൂർ,പാലക്കാട്‌ ജില്ലകളിലെ ഒട്ടേറെ രോഗികൾക്കും കൂടെ കാഴിയുന്നവർക്കും ഭക്ഷണവും, സൗജന്യ നിരക്കിൽ മരുന്നും കൊടുത്തുവരുന്നുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു .

റിപ്പോർട്ട്; നൌഷാദ് വൈലത്തൂർ

Advertisment