Advertisment

തൃശൂരിൽ 42 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു: 32 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശൂര്‍: തൃശൂരിൽ 42 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതുവരെയുളളതിൽ ഏറ്റവും കൂടിയ പ്രതിദിന കൊവിഡ് പോസിറ്റീവ് സ്ഥിരീകരണമാണിത്. ഇതില്‍ 32 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 673 ആയി. അതേസമയം, ഒമ്പത് പേർ രോഗമുക്തരായി.

Advertisment

publive-image

കുന്നംകുളത്ത് നേരത്തെ രോഗം സ്ഥിരീകരിച്ച കുടുംബശ്രീ പ്രവർത്തകയുമായുളള സമ്പർക്കത്തിലൂടെയാണ് 19 പേർക്ക് രോഗം ബാധിച്ചത്. കുന്നംകുളം സ്വദേശികളായ (38, സ്ത്രീ), (60, സ്ത്രീ), (48, പുരുഷൻ), (53, പുരുഷൻ), (48, പുരുഷൻ), കീഴൂർ സ്വദേശികളായ (39, സ്ത്രീ), (37, സ്ത്രീ), കാട്ടാകാമ്പാൽ സ്വദേശി (43, സ്ത്രീ), അരുവായ് സ്വദേശി (38, സ്ത്രീ), ആർത്താറ്റ് സ്വദേശി (65, സ്ത്രീ), ആനായക്കൽ സ്വദേശി (34, സ്ത്രീ), കൂനംമൂച്ചി സ്വദേശി (32, പുരുഷൻ), തെക്കുപുറം സ്വദേശി (29, സ്ത്രീ), ചൊവ്വന്നൂർ സ്വദേശി (46, സ്ത്രീ), കുറുക്കൻപാറ സ്വദേശി (47, സ്ത്രീ), ചേറ്റുവ സ്വദേശി (34, സ്ത്രീ), അടുപ്പൂട്ടി സ്വദേശി (40, സ്ത്രീ), ചൂണ്ടൽ സ്വദേശി (30, സ്ത്രീ), കക്കാട് സ്വദേശി (39, പുരുഷൻ) എന്നിവരാണ് ഈ സമ്പർക്കപട്ടികയിലുളളത്.

കുന്നംകുളത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്റെ ബന്ധുവുമായുണ്ടായ സമ്പർക്കത്തിലൂടെ ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു. കുന്നംകുളം സ്വദേശികളായ 7 വയസ്സുളള ആൺകുട്ടി, 2 വയസ്സുളള പെൺകുട്ടി, 8 വയസ്സുളള ആൺകുട്ടി, 6 വയസ്സുളള ആൺകുട്ടി, (34, സ്ത്രീ), (44, പുരുഷൻ), (63, സ്ത്രീ), (29, സ്ത്രീ) എന്നിവരാണ് ഈ സമ്പർക്കപട്ടികയിലുളളത്.

Advertisment