Advertisment

തൃശൂർ പൂരം നടത്തിപ്പ് കർശന നിയന്ത്രണങ്ങളോടെ; കോവിഡ് നെഗറ്റീവ്, വാക്‌സിൻ സർട്ടിഫിക്കറ്റുകൾ നിർബന്ധം

New Update

തൃശൂർ :തൃശൂർ പൂരം പ്രൗഢിയോടെ നടത്താൻ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. കര്‍ശന കോവിഡ് നിയന്ത്രണങ്ങളോടെ പൂരം നടത്താനാണ് യോഗത്തില്‍ തീരുമാനമായത്. പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും ആളുകളെ പ്രവേശിപ്പിക്കുന്നത്.

Advertisment

publive-image

45 വയസ് കഴിഞ്ഞവർ വാക്‌സിൻ സ്വീകരിച്ചാൽ മാത്രമേ പ്രവേശനം അനുവതിക്കൂ. 45 വയസിന് താഴെ ഉള്ളവർ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായി കാണിക്കണം. ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആയവര്‍ക്ക് പ്രവേശനം. വാക്‌സിൻ നൽകാൻ പ്രത്യേക സൗകര്യങ്ങൾ ഒരുക്കാനും യോഗത്തില്‍ തീരുമാനമായി.

പൂരം നടത്തിപ്പിൽ ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യ വകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു. പൂരത്തിനെത്തുന്ന ആളുകളെ നിയന്ത്രിച്ചില്ലെങ്കിൽ വലിയ വിപത്താകും സംഭവിക്കുകയെന്നാണ് തൃശൂർ ഡിഎംഒ മുന്നറിയിപ്പ് നല്‍കിയത്.

20,000 പേരെങ്കിലും രോഗബാധിതരാകും. 10% മരണമുണ്ടാകാനുമിടയുണ്ട്.

thrissur pooram
Advertisment