Advertisment

മോദിയുടെ ആഹ്വാനത്തോട് വിരോധമില്ലെന്ന് ശശി തരൂർ 

New Update
Advertisment
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ഞായറാഴ്ച വിളക്ക് കൊളുത്തുന്നതിനോട് വിരോധമില്ലെന്ന് ശശി തരൂർ എം.പി. എന്നാൽ രാജ്യം പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്ന സമയത്ത് തപ്പ് കൊട്ടാനും വിളക്ക് കൊളുത്താനും പറയുക എന്നതാണോ ഒരു പ്രധാനമന്ത്രിയിൽനിന്ന് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. മാതൃഭൂമി ന്യൂസിന്റെ സൂപ്പർപ്രൈംടൈം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
publive-image
രാജ്യത്ത് കൂടുതൽ വെന്റിലേറ്ററുകൾ ലഭ്യമാക്കാൻ സ്വീകരിച്ച നടപടികളെപ്പറ്റി പ്രധാനമന്ത്രി പറയേണ്ടേയെന്ന് അദ്ദേഹം ചോദിച്ചു. പാവപ്പെട്ടവരെ സംരക്ഷിക്കാൻ സ്വീകരിച്ച നടപടികൾ വിശദീകരിക്കണം. ഡോക്ടർമാർക്കും നഴ്സുമാർക്കും എന്തൊക്കെ സുരക്ഷാ ഉപകരണങ്ങൾ നൽകുന്നുവെന്ന് വ്യക്തമാകക്കണം. പാവപ്പെട്ട തൊഴിലാളികളെ സംരക്ഷിക്കാൻ സ്വീകരിച്ച നടപടികൾ വിശദീകരിക്കണം. പ്രതിസന്ധി നേരിടാൻ സംസ്ഥാന സർക്കാരുകൾക്ക് ജിഎസ്ടി വിഹിതം നൽകുന്നതിനെപ്പറ്റി പറയണം. ഇതിനെല്ലാം പകരം തപ്പുകൊട്ടാനും വിളക്ക് കൊളുത്താനും പറയുന്നതാണോ പ്രധാനമന്ത്രിയിൽനിന്ന് പ്രതീക്ഷിക്കുന്നത്.ലോക്ക് ഡൗൺ നീട്ടില്ലെന്ന് അധികൃതർ പറയുന്നു. എന്തിന്റെ അടിസ്ഥാനതത്തിലാണ് അങ്ങനെ പറയുന്നത്. എല്ലാ കണക്കുകളും സർക്കാരിന് ലഭിക്കും. അതിന്റെയെല്ലാം അടിസ്ഥാനത്തിൽ വ്യക്തമായ ആസൂത്രണത്തോടെ വേണം നടപടികൾ സ്വീകരിക്കാൻ. കൊറോണ വൈറസ് ബാധ സംബന്ധിച്ച കണക്കുകളെല്ലാം ശരിയാണെന്ന് എങ്ങനെ പറയാൻ കഴിയും. ബിഹാറിലെ ഗ്രാമങ്ങളിലും മറ്റുമുള്ള എത്രപേർ ഇത് പനിയാണെന്ന് ധരിച്ച് കഴിയുന്നുണ്ടാകാം. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരിലൂടെ എത്രപേർക്ക് വൈറസ് ബാധിച്ചുവെന്ന് മനസിലാക്കാൻ രണ്ടാഴ്ച കാത്തിരിക്കേണ്ടിവരും. ചികിത്സയിൽ കഴിയുന്നവരിൽനിന്ന് എത്രപേർക്ക് വൈറസ് ബാധിച്ചിട്ടുണ്ടെന്ന് മനസിലാക്കാനും കാത്തിരിക്കേണ്ടിവരും.

ഡോക്ടർമാരും നഴ്സുമാരും അടക്കമുള്ള പലരും തങ്ങൾക്ക് ഭയമാണെന്ന് പറയുന്നു. ഡൽഹിയിലെ ഒരു ആശുപത്രിയിലെ ഏഴ് ഡോക്ടർമാർ രാജിവെക്കുന്ന സാഹചര്യമുണ്ടായി. ഈ സ്ഥിതിയിൽ ഇന്ത്യയിൽ എല്ലാം ഭദ്രമാണെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവുകൂടിയായ അദ്ദേഹം പറഞ്ഞു.

sasi tharoor sasi tharoor lok ele
Advertisment