Advertisment

കൂട്ടുകാര്‍ക്കൊപ്പം തൃത്താല പുഴയില്‍ കുളിക്കാനിറങ്ങിയ യുവ അദ്ധ്യാപകന്‍ മുങ്ങി മരിച്ചു

New Update

publive-image

Advertisment

പാലക്കാട് : തൃത്താലയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ചങ്ങരംകുളം സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു. ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശി സ്വദേശി കുഞ്ഞുമുഹമ്മദിന്റെ മകന്‍ ഉമൈര്‍(25)ആണ് മുങ്ങി മരിച്ചത്‌. ഞായറാഴ്ച കാലത്ത് ഏഴ് മണിയോടെയാണ് അപകടം.

സുഹൃത്തുക്കളോടൊപ്പം വെള്ളിയാംകല്ല് പാലത്തിന് സമീപത്ത് കുളിക്കാനിറങ്ങിയ ഉമൈറിനെ കാണാതായതിനെ തുടര്‍ന്ന് സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഒമ്പത് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

പടിഞ്ഞാറങ്ങാടി ഇസ്ലാഹിയ സ്ക്കൂളിലെ അധ്യാപകന്‍ കൂടിയാണ് മരിച്ച ഉമൈര്‍. പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം തൃത്താല പോലീസ് ഇന്‍ക്വസ്റ്റ് നടത്തും. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.

palakkad news
Advertisment