Advertisment

"തുണ ഭവന പദ്ധതി" ; താക്കോൽ ദാനം നിർവ്വഹിച്ചു

New Update

publive-image

Advertisment

യു.എ.ഇ യിലുള്ള കൊല്ലം ജില്ലയിലെ തേവലക്കര പ്രദേശത്തെ പ്രവാസികളുടെ കൂട്ടായ്മയായ തേവലക്കര എൻ.ആർ.ഐ യു.എ.ഇ അസോസിയേഷൻ 'തുണ'യുടെ ജീവകാരുണ്യ - സേവന മേഖലകളിലെ പ്രവർത്തനങ്ങൾ കോവിഡ് സൃഷ്ടിച്ച ഈ അരക്ഷിതാവസ്ഥയിലും തുടരുകയാണ്. 2020-21 പ്രവർത്തന വർഷത്തെ "തുണ ഭവന പദ്ധതി" പൂർത്തിയായി താക്കോൽ ദാനം 2021 ജൂലൈ 4 ന് നിർവ്വഹിച്ചു. മുളയ്ക്കൽ ഉമ്മൻ തരകൻ സ്മരണാർഥം തുണയുടെ അംഗം കൂടിയായ ശ്രീ.തോമസ് തരകൻ ഭവനനിർമ്മാണ ചിലവ് സ്പോൺസർ ചെയ്യുകയായിരുന്നു.

തുണയുടെ പ്രസിഡൻ്റ് ശ്രീ.ഫിലിപ്പ്സ് തരകൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഡോ.സുജിത്ത് വിജയൻ പിള്ള എംഎൽഎ താക്കോൽദാന കർമ്മം നിർവ്വഹിച്ചു. തേവലക്കര പഞ്ചായത്ത് പ്രസിഡൻറ് സിന്ധു, ജില്ലാ പഞ്ചായത്ത് അംഗം എസ്.സോമൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുമയ്യ അഷ്റഫ്,ഗ്രാമപഞ്ചായത്തംഗങ്ങളായ അൻവർ.എം.എ, അനസ് നാത്തയ്യത്ത്,രാധാമണി, തുണയുടെ സെക്രട്ടറി ലാലു കോശി വൈദ്യൻ, പി.ജി മാത്യു വൈദ്യൻ, അലക്സ് തരകൻ, എബ്രഹാം ജി. മുണ്ടുപാടം, പി.എ.കോശി വൈദ്യൻ എന്നിവർ പ്രസംഗിച്ചു.

ലഭിച്ച അപേക്ഷകളിൽ നിന്നും ഭവന രഹിതയുമായ ഒരു വീട്ടമ്മയുടെ അപേക്ഷ പരിഗണിച്ച് ഭവനം സമയബന്ധിതമായി നിർമ്മിച്ച് നൽകുകയായിരുന്നു. തുണയുടെ പ്രവർത്തന പരിധിയിൽ വരുന്ന 2 സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾക്ക് ആരോഗ്യ ഉത്പന്നങ്ങൾ 2020ൽ വിതരണം ചെയ്യുകയുണ്ടായി.

Advertisment