Advertisment

തുരങ്ക പാത സംബന്ധിച്ച് ഉയർന്ന് വന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ജോർജ് എം തോമസ് എംഎൽഎ

New Update

തിരുവമ്പാടി: മണ്ഡലത്തിലെ ആനക്കാംപൊയിൽ - കളളാടി - മേപ്പാടി തുരങ്ക പാത സംബന്ധിച്ച് ഉയർന്ന് വന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും കെട്ടിച്ചമച്ച യ്ക്കുന്നത് ആണെന്നും ജോർജ് എം തോമസ് എംഎൽഎ.

Advertisment

കേന്ദ്ര ഗവൺമെൻ്റ് സമീപകാലത്ത് വിവിധ സംസ്ഥാനങ്ങളിൽ നിരവധി തുരങ്ക പാതകൾക്ക് അനുമതി നൽകിയിട്ടുണ്ട് എന്ന കാര്യം ആരോപണം ഉന്നയിക്കുന്നവർ കാണാതെ പോവുകയാണ്. നിർദ്ദിഷ്ട ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്ക പാതയാവട്ടെ ആരംഭിക്കുന്നതും അവസാനിക്കുന്നതും സ്വകാര്യ വ്യക്തികൾ സൗജന്യമായി നൽകുന്ന ഭൂമിയിലാണ്. പാത നിർമ്മാണത്തിന് മലയിടിക്കുകയോ പുൽച്ചെടി പോലും നശിപ്പിക്കേണ്ടി വരികയോ വേണ്ടി വരില്ല.

വനനശീകരണമോ പാരിസ്ഥിതിക പ്രത്യാഘാതമോ തന്മൂലം ഉണ്ടാവുകയില്ല.ഒരു 'ടേൺ കീ' പ്രൊജക്ട് എന്ന നിലയിൽ ഇതിൻ്റെ SPV ആയി കൊങ്കൺ റെയിൽവേ കോർപ്പറേഷനെ ഗവൺമെൻ്റ് ചുമതലപ്പെടുത്തി ഉത്തരവായതാണ്. റോഡിൻ്റെ ഡിസൈൻ, തുരങ്കത്തിൻ്റെ അലൈൻമെൻ്റ് നിശ്ചയിക്കൽ, MOEF ക്ലിയറൻസ് വാങ്ങൽ, നിർമ്മാണം എന്നിവയെല്ലാം കൊങ്കൺ റെയിൽവേയാണ് നിർവ്വഹിക്കുക.

അതിനാവശ്യമായ സർവേ, ഡ്രില്ലിംഗ് , ഏരിയൽ സർവേ, പാരിസ്ഥിതിക ആഘാത പഠനം എന്നിവ ഇപ്പോൾ നടത്തി വരികയാണ്. സർക്കാർ ഏജൻസിയായ KITCO യാണ് പാരിസ്ഥിതിക ആഘാത പഠനം നടത്തുന്നത്. ഇതെല്ലാം 1 മാസത്തിനുള്ളിൽ പൂർത്തീകരിച്ച് വിശദമായ പ്രൊജക്ട് റിപ്പോർട്ട് തയാറാക്കുയാണ് ആദ്യ ഘട്ടം.DPR സഹിതമാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കുക.

ഇക്കാര്യമെല്ലാം മാസങ്ങൾക്ക് മുന്നേ വ്യക്തമാക്കിയിട്ടുള്ളതാണ്. സംസ്ഥാനത്തിൻ്റെ വികസനത്തിൽ ശ്രദ്ധേയമായ ഈ പദ്ധതിയെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി ഇകഴ്ത്തുന്ന പ്രചരണങ്ങളെ തള്ളികളയണമെന്ന് എംഎൽഎ ഫെയ്സ് ബുക്കിലൂടെ അഭ്യർഥിച്ചു.

Advertisment