Advertisment

288 ദിവസം നിരാഹാരമനുഷ്ഠിച്ച തുര്‍ക്കി വിപ്ലവ ഗായിക മരിച്ചു

New Update

ഈസ്താംബൂള്‍: ഇരുന്നൂറ്റിയെന്‍പത്തിയെട്ടു ദിവസം നിരാഹാരമനുഷ്ഠിച്ച തുര്‍ക്കി വിപ്ലവ ഗായിക മരിച്ചു. തുര്‍ക്കിയിലെ നാടോടി ഗായകസംഘത്തിലെ അംഗമായ ഹെലിന്‍ ബോലെക് (28) ആണ് വെള്ളിയാഴ്ച മരണത്തിനു കീഴടങ്ങിയത്.

Advertisment

publive-image

തുര്‍ക്കി ഭരണകൂടം ഇടതുപക്ഷ അനുഭാവമുള്ള 'ഗ്രൂപ്പ് യോറം' എന്നുപേരായ സംഗീതസംഘത്തിന് നിരോധനമേര്‍പ്പെടുത്തുകയും സഹഗായകരെ തടവില്‍വെക്കുകയും ചെയ്തതിനെതിരേയാണ് ഹെലിന്‍ സമരം തുടങ്ങിയത്.

2016-ലാണ് യോറത്തിന് സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയത്. ഭീകരസംഘടനയായി കണക്കാക്കുന്ന റവല്യൂഷണറി പീപ്പിള്‍സ് ലിബറേഷന്‍ പാര്‍ട്ടി ഫ്രണ്ടുമായി സംഘത്തിന് ബന്ധമുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

ഹെലിന്‍റെയും സുഹൃത്ത് ഇബ്രാഹിം ഗോക്കെക്കിന്‍റെ സമരത്തെത്തുടര്‍ന്ന് ഇവരുടെ സുഹൃത്തുക്കളെ തടവില്‍നിന്ന് മോചിപ്പിച്ചിരുന്നു.

thurki singer death
Advertisment