Advertisment

തു​ര്‍​ക്കി ഭൂ​ക​മ്പത്തിൽ മരിച്ചവരുടെ എണ്ണം 36 ആ​യി: കാ​ണാ​താ​യ​വ​ര്‍​ക്കാ​യി തെ​ര​ച്ചി​ല്‍ തു​ട​രു​ന്നു

New Update

അ​ങ്കാ​റ: കി​ഴ​ക്ക​ന്‍ തു​ര്‍​ക്കി​യി​ലെ എ​ലാ​സി​ഗ് പ്ര​വി​ശ്യ​യി​ല്‍ വെ​ള്ളി​യാ​ഴ്ച​യു​ണ്ടാ​യ ഭൂ​ക​മ്ബ​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 36 ആ​യി. അ​തി​ശ​ക്ത​മാ​യ ഭൂ​ക​മ്ബ​ത്തി​ല്‍ 1,600 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ത​ക​ര്‍​ന്നു വീ​ണ കെ​ട്ടി​ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ നി​ന്നു 45 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്.‌

Advertisment

publive-image

റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 6.8 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​മ്ബം വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് പ്രാ​ദേ​ശി​ക സ​മ​യം രാ​ത്രി 8.55 ഓ​ടെ​യാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ആ​റോ​ളം പേ​ര്‍ ഇ​പ്പോ​ഴും കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ അ​ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് വി​വ​രം. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും തു​ര്‍​ക്കി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഭൂ​ക​മ്ബ​ത്തി​ല്‍ മു​പ്പ​തോ​ളം കെ​ട്ടി​ട​ങ്ങ​ള്‍ നി​ലം​പൊ​ത്തി​യി​രു​ന്നു. കേ​ടു​പാ​ടു​ണ്ടാ​യ ഭ​വ​ന​ങ്ങ​ളി​ലേ​ക്കു മ​ട​ങ്ങാ​ന്‍ ജ​ന​ങ്ങ​ള്‍ മ​ടി​കാ​ണി​ച്ചു. ജ​ന​ങ്ങ​ള്‍​ക്കു താ​മ​സി​ക്കാ​ന്‍ 1600നു ​മു​ക​ളി​ല്‍ താ​ത്കാ​ലി​ക കൂ​ടാ​ര​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

Advertisment