Advertisment

വണ്ടിച്ചെക്ക് കേസില്‍ പണം നല്‍കാതെ മടങ്ങാനുള്ള തുഷാറിന്റെ നീക്കം പാളി ; തുഷാറിനെ നാട്ടില്‍ പോകാന്‍ അനുവദിക്കണമെന്നുള്ള ഗള്‍ഫ് വ്യവസായിയുടെ നിര്‍ദേശവും നാസില്‍ തള്ളി ; തുഷാറിന്റെ മടക്കയാത്ര തുലാസില്‍ !

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദുബായ് : വണ്ടിച്ചെക്ക് കേസില്‍ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി കേസില്‍ അകപ്പെട്ട സംഭവത്തില്‍ പരാതിക്കാരനായ നാസില്‍ അബ്ദുള്ളയും തുഷാറും തമ്മിലുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പാളി. പണം മടക്കി നല്‍കാതെ തന്നെ തുഷാറിനെ നാട്ടില്‍ പോകാന്‍ അനുവദിക്കണമെന്ന തുഷാര്‍ വിഭാഗത്തിന്റെ ആവശ്യം നാസില്‍ തള്ളിയതോടെയാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പാളിയത്. നാട്ടിലെത്തിയ ശേഷം സാമ്പത്തിക കാര്യങ്ങളില്‍ തീര്‍പ്പുണ്ടാക്കാം എന്ന വ്യവസ്ഥ നാസില്‍ അംഗീകരിച്ചില്ല .

Advertisment

publive-image

ഇതിനിടെ തുഷാറിനെ ജാമ്യത്തിലിറക്കാന്‍ സഹായിച്ച ഗള്‍ഫ് വ്യവസായിയും തുഷാറിന് നാട്ടില്‍ പോകാനുള്ള സാഹചര്യം ഒരുക്കണമെന്ന് നാസിലിനോട് ആവശ്യപ്പെട്ടു. എന്നാല്‍ കിട്ടാനുള്ള പണത്തിന്റെ കാര്യത്തില്‍ ഒരു ഉറപ്പും നല്‍കാനാവില്ലെന്ന് ഗള്‍ഫ് വ്യവസായിയും നിലപാട് എടുത്തതോടെ ചര്‍ച്ച പൊളിഞ്ഞു .ഇതോടെ തിങ്കളാഴ്ച്ചയും തുഷാറിന് നാട്ടിലേക്ക് തിരിക്കാനാവില്ലെന്ന് ഉറപ്പായി .

നാസിലിന് നാല്‍കാനുള്ള പണം നല്‍കുകയോ ഇക്കാര്യത്തില്‍ എന്തെങ്കിലും ധാരണ ഉണ്ടാക്കുകയോ ചെയ്യാതെ ഒത്തുതീര്‍പ്പ് ധാരണയില്‍ ഒപ്പുവയ്ക്കാനായിരുന്നു തുഷാറിന്റെ ഭാഗത്തു നിന്നുണ്ടായ സമ്മര്‍ദ്ദം .

എന്നാല്‍ പണം കിട്ടാതെ ഒപ്പിടില്ലെന്ന നിലപാടില്‍ നാസില്‍ ഉറച്ചു നിന്നു . പണം ലഭിക്കാതെ ഒരു ധാരണയും വേണ്ടെന്ന നിലപാടിലാണ് നാസിലിന്റെ സുഹൃത്തുക്കളും , നാസില്‍ പഠിച്ച കോളേജിലെ അലുംമ്‌നി അസോസിയേഷന്‍ അംഗങ്ങളും .

സംഭവം പുറത്തായതോടെ ഗള്‍ഫില്‍ തട്ടിപ്പിനിരയായ നാസിലിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്തു വന്നിരിക്കുന്നത്.

Advertisment