തുഷാർ വെള്ളാപ്പള്ളിക്ക് നേരെ ആക്രമണം; കാറിന്റെ ഗ്ലാസുകൾ തല്ലിത്തകർത്തു

ന്യൂസ് ബ്യൂറോ, മലപ്പുറം
Friday, April 19, 2019

മലപ്പുറം : വയനാട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് നേരെ ആക്രമണം. ഇരുന്നൂറോളം മുസ്ലീം ലീഗ് സംഘമാണ് തുഷാറിന് നേരെ ആക്രമണം നടത്തിയത്.

മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ കാളിക്കാവിന് സമീപമാണ് സംഭവം നടന്നത്. തുഷാറിന്റെ കാറിന്റെ ഗ്ലാസ്സ് അക്രമി സംഘം തല്ലിത്തകര്‍ത്തു. ആക്രമണത്തില്‍ എന്‍ഡിഎ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

×