Advertisment

സെന്‍കുമാറിന്‍റെ വിവരക്കേടിന് ഉത്തരം പറയാനുള്ള വിവരക്കേട് തനിക്കില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

New Update

ചേര്‍ത്തല: ടി.പി. സെന്‍കുമാറിന് എസ്.എന്‍.ഡി.പി.യുമായി ബന്ധമില്ലെന്നും അദ്ദേഹത്തിന്‍റെ വിവരക്കേടിന് ഉത്തരം പറയാനുള്ള വിവരക്കേട് തനിക്കില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. തുഷാറിനും വെള്ളാപ്പള്ളി നടേശനുമെതിരെ സെന്‍കുമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു തുഷാര്‍.

Advertisment

publive-image

'സെന്‍കുമാറിന്‍റെ വിവരക്കേടിന് ഉത്തരം പറയാനുള്ള വിവരക്കേട് തനിക്കില്ല. സെന്‍കുമാറിന് എസ്.എന്‍.ഡി.പി.യുമായി ബന്ധമില്ല. വഴിയേ പോകുന്ന സെന്‍കുമാര്‍ മകളുടെ വിവാഹത്തിന് വേണ്ടിയാണ് അംഗത്വമെടുത്തത്.

അതും യൂണിയന്‍ സെക്രട്ടറിയുടെ നിര്‍ബന്ധപ്രകാരമാണ്. അദ്ദേഹത്തിന് യൂണിയനെ കുറിച്ച്‌ ഒരു ചുക്കും അറിയില്ല. വെറുതേ സനാതന ധര്‍മം എന്ന് കുറേ നേരം വിളിച്ച്‌ പറയുകയല്ലാതെ എസ്‌എന്‍ഡിപിയെ കുറിച്ച്‌ എന്താണ് ഏതാണ് എന്നൊന്നും സെന്‍കുമാറിനറിയില്ല', തുഷാര്‍ പറഞ്ഞു.

thushar vellapally
Advertisment