തു​ഷാ​ര്‍ വെ​ള്ളാ​പ​ള്ളി​ക്ക് തി​രി​ച്ച​ടി: ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയുള്ള തുഷാറിന്റെ ഹർജി അജ്മാൻ കോടതി തള്ളി: കേ​സ് ക​ഴി​യു​ന്ന​തു​വ​രെ തുഷാർ യു​എ​ഇ​യി​ല്‍ തു​ട​രേ​ണ്ടി​വ​രും

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

ദു​ബാ​യ്: ചെ​ക്ക് കേ​സി​ല്‍ യു​എ​ഇ​യി​ല്‍ പി​ടി​യി​ലാ​യ ബി​ഡി​ജെ​എ​സ് നേ​താ​വ് തു​ഷാ​ര്‍ വെ​ള്ളാ​പ​ള്ളി​ക്ക് തി​രി​ച്ച​ടി. യു​എ​ഇ പൗ​ര​ന്‍റെ പാ​സ്പോ​ര്‍​ട്ട് കെ​ട്ടി​വ​ച്ച്‌ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള തു​ഷാ​റി​ന്‍റെ അ​പേ​ക്ഷ കോ​ട​തി ത​ള്ളി. ഇ​തോ​ടെ കേ​സ് ക​ഴി​യു​ന്ന​തു​വ​രെ തു​ഷാ​റി​നു യു​എ​ഇ​യി​ല്‍ തു​ട​രേ​ണ്ടി​വ​രും.

Advertisment

publive-image

സു​ഹൃ​ത്താ​യ യു​എ​ഇ പൗ​ര​ന്‍റെ പാ​സ്പോ​ര്‍​ട്ട് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച്‌ ജാ​മ്യ​വ്യ​വ​സ്ഥ​യി​ല്‍ ഇ​ള​വ് നേ​ടാ​നാ​ണ് തു​ഷാ​ര്‍ ശ്ര​മി​ച്ച​ത്. കേ​സി​ന്‍റെ തു​ട​ര്‍ ന​ട​ത്തി​പ്പു​ക​ള്‍​ക്ക് സു​ഹൃ​ത്താ​യ അ​റ​ബി​യു​ടെ പേ​രി​ല്‍ തു​ഷാ​ര്‍ പ​വ​ര്‍ ഓ​ഫ് അ​റ്റോ​ര്‍​ണി ന​ല്‍​കി​യി​രു​ന്നു. ‌
വി​ചാ​ര​ണ തീ​രു​ന്ന​ത് വ​രെ​യോ അ​ല്ലെ​ങ്കി​ല്‍ കോ​ട​തി​ക്ക് പു​റ​ത്തു കേ​സ് ഒ​ത്തു തീ​ര്‍​പ്പാ​കു​ന്ന​ത് വ​രെ​യോ യു​എ​ഇ വി​ട്ടുപോ​ക​രു​ത് എ​ന്ന വ്യ​വ​സ്ഥ​യി​ലാ​ണ് അ​ജ്‌​മാ​ന്‍ കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം തു​ഷാ​റി​ന് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

Advertisment