Advertisment

ചെങ്ങന്നൂര്‍ വിലപേശലില്‍ തുഷാര്‍ രാജ്യസഭാ സീറ്റ് നേടി. ബിഡിജെഎസിനു ലഭിച്ച 2 പദവികളിലൊന്ന്‍ തുഷാര്‍ അടിച്ചുമാറ്റിയതില്‍ മുറുമുറുപ്പ് തുടങ്ങി. പിസി തോമസിന്‍റെ പാര്‍ട്ടിയ്ക്കും പദവി

New Update

publive-image

Advertisment

ഡല്‍ഹി : ചെങ്ങന്നൂര്‍ വിലപേശല്‍ ഒടുവില്‍ ഫലംകണ്ടു. ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റും മറ്റു ഘടകകക്ഷികള്‍ക്ക് പൊതുമേഖലാസ്ഥാപന മേധാവിത്വ വും നല്‍കാന്‍ തീരുമാനമായി .

ഉത്തര്‍പ്രദേശില്‍നിന്നാകും തുഷാര്‍ മല്‍സരിക്കുക. ഉടന്‍ തന്നെ നാമനിര്‍ദേശപത്രിക നല്‍കുമെന്നാണ് സൂചന. അതേസമയം ബിഡിജെഎസിന് ലഭിച്ച പദവി മറ്റു ചര്‍ച്ചകള്‍ കൂടാതെ തുഷാര്‍ വെള്ളാപ്പള്ളി ഏറ്റെടുത്തതില്‍ സംഘടനയ്ക്കുള്ളില്‍ കടുത്ത എതിര്‍പ്പുകള്‍ ഉണ്ട്.

എന്‍ഡിഎ ഘടകകക്ഷികള്‍ക്കു ലഭിച്ച പദവികള്‍ ഇപ്രകാരമാണ് . മറൈന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പദവി കേരള കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗം സംസ്ഥാന സെക്രട്ടറിയായ രാജന്‍ കണ്ണാട്ടിന്.

പിഎസ്പി അധ്യക്ഷന്‍ കെ.കെ. പൊന്നപ്പന് - ഫിഷറിസ് കോര്‍പ്പറേഷന്‍ . ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസു - നാളികേര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍.

ബിഡിജെഎസില്‍നിന്ന് 14 പേര്‍ക്ക് ഡയറക്ടര്‍ ബോര്‍ഡുകളില്‍ പങ്കാളിത്തം നല്‍കിയിട്ടുമുണ്ട്.

എന്‍ഡിഎ മുന്നണിയില്‍നിന്ന് അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയുമായി ബിഡിജെഎസ് പലതവണ രംഗത്തുവന്നിരുന്നു. പല തവണ ഇടതുമുന്നണിയോട് അടുക്കുന്ന സൂചനപോലും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശനും നല്‍കി.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ സീറ്റ് വേണമെന്നും ഇല്ലെങ്കില്‍ ഒറ്റയ്ക്കു മല്‍സരിക്കണമെന്ന അഭിപ്രായം പോലും ബിഡിജെഎസില്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍ പിന്നീട് ഈ സീറ്റ് ബിജെപി തന്നെ ഏറ്റെടുക്കുകയായിരുന്നു. ഈ നീക്കങ്ങള്‍ക്കിടെയാണ് ബിജെപി കേന്ദ്ര നേതൃത്വം വിഷയത്തില്‍ ഇടപെട്ടതും സ്ഥാനമാനങ്ങളുടെ കാര്യത്തില്‍ തീരുമാനം ഉണ്ടായതും .

bjp thushar vellappally sndp vellappally
Advertisment